ചെമ്പടയുടെ നായകന്‍; സിപിഎമ്മില്‍ ഇനി ബേബി യുഗം; പിറന്നാള്‍ സമ്മാനമായി ജനറല്‍ സെക്രട്ടറി പദവി; ഇഎംഎസിന് ശേഷം പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളി

സിപിഎം ജനറല്‍ സെക്രട്ടറിയായി മലയാളിയും മുതിര്‍ന്ന നേതാവുമായി എംഎ ബേബിയെ തിരഞ്ഞെടുത്തു. പിബി യോഗമാണ് ബേബിയുടെ പേര് അംഗീകരിച്ചിരിക്കുന്നത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തും.

പിബിയില്‍ വോട്ടെടുപ്പില്ലാതെയാണ് എംഎ ബേബിയെ നായകനായി അംഗീകരിച്ചത്. നേരത്തേ ബേബിയെ എതിര്‍ത്ത ബംഗാള്‍ ഘടകം പിന്നീട് പിന്മാറിയിരുന്നു. ഇഎംഎസിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എംഎ ബേബി.

മറിയം ധാവ്‌ളെ, ജിതേന്‍ ചൗധരി, അംറാ റാം, വിജു കൃഷ്ണന്‍, അരുണ്‍ കുമാര്‍, ശ്രീദീപ് ഭട്ടചാര്യ, യു.വാസുകി എന്നിവരെ പിബിയില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പിബിയില്‍ തുടരും.

954 ഏപ്രില്‍ അഞ്ചിനാണ് ബേബി ജനിച്ചത്. പുതിയ സ്ഥാനലബ്ദി അദേഹത്തിനുള്ള പിറന്നാള്‍ സമ്മാനവും കൂടിയായി. അദ്ധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്‌സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളില്‍ ഇളയവനായിരുന്നു. പ്രാക്കുളം എന്‍.എസ്.എസ്. ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍.കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തില്‍ പ്രവേശിച്ച ബേബി എസ്എഫ്‌ഐ, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സിപിഎം, എന്നീ സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചു. 32-ആം വയസ്സില്‍ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്കാരില്‍ ഒരാളാണ്. സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. കുണ്ടറയില്‍ നിന്ന് 2006-ല്‍ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ധ1പ

1986 ലും 1992 ലും രാജ്യസഭാംഗം. ക്യൂബന്‍ ഐക്യദാര്‍ഢ്യ സമിതിയുടെ സ്ഥാപക കണ്‍വീനറായിരുന്നു. ഡല്‍ഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്‌കാരിക സംഘടന രൂപവത്കരിക്കുന്നതില്‍ മുന്‍കയ്യെടുത്തു.

Latest Stories

ഈജിപ്ത് മുന്നോട്ടുവെച്ച പുതിയ വെടിനിർത്തൽ നിർദേശം അംഗീകരിക്കുമെന്ന് ഹമാസ്; അംഗീകരിക്കില്ലെന്ന് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രിമാർ

IPL 2025: എന്റെ രോഹിതേ നീ തന്നെയാണോ ഇപ്പോൾ ബാറ്റ് ചെയ്യുന്നത്, ഇന്നലെ കണ്ട ആ കാഴ്ച്ച എന്നെ...; താരത്തിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം

ഫ്ലോറിഡ സർവകലാശാലയിലുണ്ടായ വെടിവെപ്പിൽ രണ്ട് മരണം; അക്രമിയെ പൊലീസ് വെടിവെച്ചുവീഴ്ത്തി

'സിനിമയിലെ പരാതി സിനിമയിൽ തീർക്കാം, നിയമനടപടികളിലേക്ക് കടക്കാൻ താല്പര്യമില്ല'; എക്സൈസിന് മറുപടിയുമായി വിൻസിയുടെ കുടുംബം

ഷൈൻ ടോം ചാക്കോക്കെതിരായ വെളിപ്പെടുത്തൽ; വിൻസിയിൽ നിന്നും മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി തേടി എക്സൈസ്

IPL 2025: ഇനി കണ്ണീരൊന്നും വേണ്ട..., മത്സരത്തിന് പിന്നാലെ സ്റ്റേഡിയത്തെ ഒന്നടങ്കം സങ്കടപ്പെടുത്തി ഇഷാൻ കിഷൻ; തുണയായത് ഹാർദിക് പാണ്ഡ്യ; ചിത്രങ്ങൾ ചർച്ചയാകുന്നു

ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിൽ? പ്രതിയല്ലാത്തതിനാൽ അടിയന്തരമായി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് പൊലീസ്; മടങ്ങിയെത്തുമ്പോൾ ചോദ്യം ചെയ്യാൻ നീക്കം

ഷൈൻ ടോം ചാക്കോക്കായി ഇരുട്ടിൽ തപ്പി പൊലീസ്; മൂന്നം​ഗസമിതി റിപ്പോർട്ട് ഇന്ന് കൈമാറിയേക്കും, തിരച്ചിൽ തുടരുന്നു

'ഇന്ന് ദുഃഖവെള്ളി'; ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ, ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും

IPL 2025: എന്ത്യേ നിന്റെ കൈയിലെ കുറിപ്പൊക്കെ എന്ത്യേ, അഭിഷേക് ശർമ്മയെ ട്രോളി സൂര്യകുമാർ യാദവ്; വീഡിയോ കാണാം