പശുസ്‌നേഹം കാപട്യം: ഗോ സംരക്ഷകര്‍ പിടിച്ചെടുത്ത 1300 പശുക്കള്‍ ഗോശാലയില്‍ ചത്തു

രാജ്യത്ത് ഗോ സൂരക്ഷയുടെ പേരില്‍ അക്രമം തുടര്‍ക്കഥയാകുമ്പോള്‍ ഉപേക്ഷിക്കപ്പെട്ട പശുക്കള്‍ക്ക് സങ്കേതമൊരുക്കാനാവാതെ ഉത്തരേന്ത്യ. ഉത്പാദന ക്ഷമമല്ലാത്ത പശുക്കളേയും കാളകളേയും കര്‍ഷകര്‍ തെരുവില്‍ വിടുമ്പോള്‍ സംരക്ഷമ ചുമതലയേറ്റെടുക്കുമെന്നവകാശപ്പെട്ട പരിവാര്‍ സംഘടനകള്‍ അവയെ കൈയൊഴിയുകയാണ്. ഇതിനുള്ള അവസാനത്തെ ഉദാഹരണം മധ്യപ്രദേശില്‍ നിന്നാണ്. ഗ്വാളിയാറിലെമുന്‍സിപ്പല്‍ ഗോശാലയില്‍ 1300 പശുക്കളാണ് കൃത്യമായ പരിചരണമില്ലാത്തതിനാല്‍ നാലു മാസത്തിനിടയില്‍ ചത്തു വീണത്.

ഗോസംരക്ഷണത്തിന്റെ പേരില്‍ പശുവിനെ കശാപ്പ് ചെയ്യുന്നതിനും പശുവിറച്ചി സൂക്ഷിക്കുന്നുവെന്ന പേരിലും ഗോ സംരക്ഷകര്‍ മുസ്ലീംസമുദായത്തിലുള്ളവരെ അക്രമിക്കുന്ന സാഹചര്യത്തില്‍ ഗോശാലയില്‍ പശുക്കള്‍ തിരിഞ്ഞ് നോക്കാനാളില്ലാതെ ചത്തൊടുങ്ങതിന് ഗോസംരക്ഷകര്‍ക്ക് നേരെ പരക്കെ വിമര്‍ശനം ഉയരുന്നുണ്ട്.

ഗോശാല അധികൃതര്‍ പശുക്കള്‍ ചത്തൊടുങ്ങുന്നതിനെ കുറിച്ച് വിശദീകരണമൊന്നും നല്‍കുന്നില്ല. പശുക്കളുടെ സുരക്ഷക്കാവശ്യമായ സൗകര്യങ്ങളുണ്ടെങ്കിലും ദിവസേന പത്ത് പശുക്കള്‍ വരെ ചത്തുപോകാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. പോളിത്തീന്‍ പോലുള്ള വസ്തുക്കള്‍ കഴിച്ച് അസുഖം വരുന്ന പശുക്കളെ രോഗം ഭേദമാക്കാന്‍ കൊണ്ടുവരുന്നത് ഈ ഗോശാലയിലാണ്. അപകടത്തില്‍പ്പെടുന്ന പശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ഇവിടെയാണ് എത്തിക്കുന്നത്. എന്നാല്‍ പലപ്പോഴും മതിയായ ചികിത്സയും സംരക്ഷണവും ലഭിക്കാതെയാണ് പശുക്കള്‍ ചാകുന്നതെന്ന് പറയുന്നു.

Read more

പശുവിനെ ഗോമാതാവെന്ന് സങ്കല്‍പ്പിച്ച് ദൈവമായി ആരാധിക്കുന്നവരും പശുവിനെ കശാപ്പ് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് പശുസംരക്ഷണത്തിനിറങ്ങുന്നവരെയാണ് ഗോരക്ഷകര്‍ എന്ന് വിളിക്കുന്നത്. സമീപകാലങ്ങളിലായി പശുവിനെ കശാപ്പ് ചെയ്തു , പശുവിറച്ചി കയ്യില്‍ വെച്ചു എന്നൊക്കെയാരോപിച്ച് ഉത്തരേന്ത്യയില്‍ ഒട്ടനവധി പേരെ ഇക്കൂട്ടര്‍ കൊലപ്പെടുത്തിയിരുന്നു