'മധ്യപ്രദേശ് കൂട്ട ബലാത്സംഗക്കേസ് നാണംകെടുത്തുന്നത്'; ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാനം ഇല്ലെന്ന് രാഹുൽ ഗാന്ധി

മധ്യപ്രദേശിൽ രാത്രി സവാരിക്കിറങ്ങിയ രണ്ട് യുവ സൈനികരെ ആക്രമിച്ച് അവരുടെ പെൺ സുഹൃത്തിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സംഭവം ഇന്ത്യൻ സമൂഹത്തെയാകെ നാണംകെടുത്തുന്നതാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാനം തകർന്നിരിക്കുന്നെന്നും രാഹുൽ വിമർശിച്ചു.

‘ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമസംവിധാനം നിലനിൽക്കുന്നില്ല- കൂടാതെ, സ്ത്രീകൾക്കെതിരായ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളിൽ ബിജെപി സർക്കാരിൻ്റെ നിഷേധാത്മക സമീപനം അങ്ങേയറ്റം ആശങ്കാജനകമാണ്. ഭരണകൂടം സമ്പൂർണ്ണ പരാജയമായതിനാലാണ് ക്രിമിനലുകൾക്ക് ഭയമില്ലാത്തത്, ഇങ്ങനെ രാജ്യത്ത് വളരുന്ന സുരക്ഷിതമല്ലാത്ത അന്തരീക്ഷം ഇന്ത്യയിലെ പെൺമക്കളുടെ സ്വാതന്ത്ര്യത്തിനെയും അവരുടെ അഭിലാഷങ്ങളെയും ഇല്ലാതാക്കും. സമൂഹവും സർക്കാരും ലജ്ജിക്കുകയും ഗൗരവമായി ചിന്തിക്കുകയും വേണം- രാജ്യത്തെ ജനസംഖ്യയുടെ പകുതിയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് അവർ എത്രനാൾ കണ്ണടയ്ക്കും!- രാഹുൽ കുറിച്ചു.

മധ്യപ്രദേശിൽ രാത്രി സവാരിക്കിറങ്ങിയ രണ്ട് യുവ സൈനികർക്കും ഒപ്പമുണ്ടായിരുന്ന പെൺ സുഹൃത്തുക്കൾക്ക് നേരെയും ആണ് അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. വനിതാ സുഹൃത്തുക്കളിൽ ഒരാളെ തോക്കിൻ മുനയിൽ നിർത്തി സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിൽ ബുധനാഴ്ച പുലർച്ചെ രണ്ടുമണിയോടയാണ് സംഭവം.

ആറംഗ സംഘംമാണ് കൊടും ക്രൂരതയ്ക്ക് പിന്നിൽ. 23 ഉം 24 ഉം വയസുള്ള ട്രെയിനീ ഉദ്യോഗസ്ഥർ സുഹൃത്തുക്കൾക്കൊപ്പം രാത്രിയിൽ നടക്കാൻ ഇറങ്ങിയതായിരുന്നു. ഉദ്യോഗസ്ഥരിൽ ഒരാളെയും ഒരു സ്ത്രീയെയും അക്രമിസംഘം തടഞ്ഞുവെക്കുകയും മറ്റ് രണ്ടുപേരോട് 10 ലക്ഷം രൂപ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ആയിരുന്നു. പണം എടുക്കാൻ പോയ സൈനിക ഉദ്യോഗസ്ഥൻ മൊബൈൽ നെറ്റ് വർക്കുള്ള സ്ഥലത്തെത്തിയപ്പോൾ സഹപ്രവർത്തകരെ വിവരം അറിയിച്ചു. എന്നാൽ സംഭവസ്ഥലത്തേക്ക് പൊലീസ് എത്തിയപ്പോഴേക്കും അക്രമിസംഘം ഓടി രക്ഷപ്പെട്ടു.

പ്രതികൾക്കെതിരെ കവർച്ച, കൊള്ള, ബലാത്സംഗം, ആയുധ നിയമം എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതികളിൽ ഒരാളുടെ പേരിൽ 2016ൽ കവർച്ചയ്ക്ക് കേസുണ്ട്. ഇതൊരു സംഘടിത ആക്രമണമായിരുന്നിള്ള, രാത്രിയിൽ ഇവരെ കണ്ട് സംഘം ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരാളുടെ പക്കൽ പിസ്റ്റളും ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

മധ്യപ്രദേശിലെ സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശിലും രക്തം മരവിപ്പിക്കുന്ന ക്രൂരതയ്ക്കാണ് ബുധനാഴ്ച സാക്ഷ്യം വഹിച്ചത്. കാന്‍പുരിന് സമീപം ദേശീയപാതയില്‍ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 06:15ഓടെയാണ് സംഭവം. യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം തല വെട്ടി മൃതദേഹം ദേശീയപാതയില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍