വിലക്ക് തുടരും, ‘എഐഎഡിഎംകെ കൊടിയും ചിഹ്നവും ഉപയോഗിക്കാൻ കഴിയില്ല’ ; അവകാശ തർക്ക കേസിൽ പനീർശെൽവത്തിന് തിരിച്ചടി

എഐഎഡിഎംകെ (അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം) അവകാശ തർക്ക കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തിന് കനത്ത തിരിച്ചടി.വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീൽ മദ്രാസ് ഹൈക്കോടതി തള്ളി. ഒപിഎസ്സിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവ്. എഐഎഡിഎംകെയുടെ പേരും ചിഹ്നവും പതാകയും ഡെപ്യൂട്ടി കോ-ഓർഡിനേറ്റർ പദവിയും ഉപയോഗിക്കുന്നതിനുള്ള വിലക്കാണ് ഇനിയും തുടരുക.

പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി നിയമവിരുദ്ധമാണെന്നും പാർട്ടിയുടെ പേര് ഉപയോഗിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ടാണ് പനീർ ശെൽവം ഹർജി നൽകിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയ സാഹചര്യത്തിലാണ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ജസ്റ്റിസുമാരായ ആർ മഹദേവൻ, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കേസ് പരിഗണിച്ചത്.

പാർട്ടി പേരും കൊടിയും ചിഹ്നവും ഉപയോഗിക്കുന്നത്തിൽ നിന്ന് ഒ.പനീർശെൽവത്തെ തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവും എഡിഎംകെ ജനറൽ സെക്രട്ടറിയുമായ എടപ്പാടി പളനിസ്വാമിയാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ജസ്റ്റിസ് സതീഷ്കുമാർ മുമ്പാകെയാണ് ഹർജിയിൽ വാദം നടന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കിയ ശേഷവും ഒ.പനീർസെൽവം ഔദ്യോഗിക ലെറ്റർ പാഡ് അടക്കം ഉപയോഗിക്കുന്നുടെന്നായിരുന്നു പളനിസ്വാമി ഉയർത്തിയ വാദം.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍