'യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളില്ല'; മധ്യസ്ഥ ചർച്ചകൾക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചു, ബലാത്സംഗക്കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ആദ്യകുഞ്ഞിൻ്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചർച്ചകൾക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞു പിറന്നതിനെ തുടർന്ന് ബലാത്സംഗക്കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. കുഞ്ഞിൻ്റെ അച്ഛനെതിരായ ബലാത്സംഗക്കേസാണ് ഹൈക്കോടതി റദ്ദാക്കിയത്. ഡിഎൻഎ പരിശോധനായിൽ രണ്ടാമത്തെ കുട്ടിക്ക് ജന്മം നൽകിയത് പ്രതിയാണെന്ന് തെളിഞ്ഞിരുന്നു.

യുദ്ധത്തിലും പ്രണയത്തിലും നിയമങ്ങളൊന്നുമില്ല എന്നു പറഞ്ഞാണ് ജസ്റ്റിസ് എൻ. ശേഷസായി പ്രതിയെ കുറ്റവിമുക്തനാക്കിയത്. 2014-ലാണ് ബലാത്സംഗം ചെയ്തതായി ആരോപിച്ച് കടലൂർ സ്വദേശിയായ അവിവാഹിതയായ യുവതി രംഗത്തെത്തിയത്. യുവതി ഗർഭിണിയായതോടെയാണ് ഇവരുമായി ബന്ധമുണ്ടായിരുന്ന യുവാവിനെതിരേ 2014-ൽ ബലാത്സംഗക്കേസ് വന്നത്.

ഡിഎൻഎ പരിശോധനയിൽ കുട്ടി പ്രതിയുടേതെന്നു തെളിഞ്ഞു. കടലൂരിലെ മഹിളാ സെഷൻസ് കോടതി 2015-ൽ പ്രതിക്ക് പത്തുവർഷം കഠിന തടവും വിധിച്ചു. ഇതിനെതിരേ 2017-ൽ പ്രതി ഹൈക്കോടതിയിൽ അപ്പീൽ നൽകി. അതിജീവിതയുമായി താൻ പലതവണ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഒരിക്കൽപ്പോലും അവർ എതിർപ്പു പ്രകടിപ്പിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിയുടെ വാദം.

അപ്പീലിൽ വാദം കേൾക്കുന്നതിനിടെയാണ് ആദ്യ കുഞ്ഞിനെ എങ്ങനെ സംരക്ഷിക്കും എന്ന പ്രശ്‌നം ഉയർന്നത്. ഇക്കാര്യം പ്രതിയും അതിജീവിതയും ചർച്ചചെയ്ത് തീരുമാനിക്കട്ടേയെന്ന് കോടതി നിർദേശിച്ചു. ചർച്ചകൾക്കിടെ അതിജീവിതയ്ക്ക് രണ്ടാമതൊരു കുഞ്ഞുകൂടി ജനിച്ചു. കുഞ്ഞിന്റെ അച്ഛൻ പ്രതി തന്നെയാണെന്ന് കോടതി തീർച്ചപ്പെടുത്തി. ഇതോടെ ഹൈക്കോടതി ബലാത്സംഗക്കേസ് റദ്ദാക്കുകയായിരുന്നു.

പ്രായപൂർത്തിയായവർ അവർക്കിഷ്‌ടപ്പെട്ടരീതിയിയിൽ ജീവിക്കുമ്പോൾ കോടതിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതിക്കെതിരേ ആദ്യം നൽകിയ പരാതി നിയമത്തിൻ്റെ ദുരുപയോഗമാണെന്നും കള്ളക്കേസാണെന്നും പറയാമെന്നും പക്ഷെ കഴിഞ്ഞുപോയത് ഇനി കുത്തിപ്പൊക്കുന്നതിൽ കാര്യമില്ലെന്നും കോടതി പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ