സ്വഭാവം ഓന്തിന്‍റേത്; ഭരണം മാറുന്നതിനനുസരിച്ച് നിറം മാറുന്നു; തമിഴ്നാട് വിജിലൻസിനെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

തമിഴ്നാട് വിജിലൻസിനെ രൂക്ഷമായി വിമർശിച്ച് മദ്രാസ് ഹൈക്കോടതി. വിജിലൻസ് വകുപ്പിനെ ഓന്തിനോട് ഉപമിച്ചായിരുന്നു കോടതിയുടെ പരാമർശനം.അനധികൃത സ്വത്തു സാമ്പാദന കേസിൽ തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവത്തെ വെറുതെവിട്ട ഉത്തരവിനെതിരായ പുനഃപരിശോധന നടപടിക്ക് തുടക്കമിട്ടായിരുന്നു കോടതിയുടെ പരാമർശം.

തമിഴ്നാട് വിജിലൻസിനു ഓന്തിന്‍റെ സ്വഭാവമെന്ന് കോടതി വിമര്‍ശിച്ചു. ഭരണം മാറുന്നതിനനുസരിച്ച് നിറം മാറുന്നു. നിർഭാഗ്യവശാൽ പ്രത്യേക കോടതി ഒത്താശ ചെയുന്നു. നീതിന്യായവ്യവസ്ഥ ലജ്ജിക്കേണ്ട സാഹചര്യമാണുള്ളതെന്നും കോടതി പറഞ്ഞു.

പനീർസൽവത്തെ രക്ഷിക്കാൻ വിജിലൻസ് വഴിവിട്ട നീക്കങ്ങൾ നടത്തി. പാർട്ടി ഏതെന്ന് ഹൈക്കോടതിക്ക് നോക്കേണ്ടതില്ല. ഒപിഎസ് കേസ് തുടക്കം മാത്രമാണ്.പ്രത്യേക കോടതികളെ ഉപയോഗിച്ചുള്ള അട്ടിമറി തുടങ്ങിയത് ഒപിഎസ് കേസിലാണ്. അനുമതി നൽകിയ അന്നത്തെ ചീഫ് ജസ്റ്റിസിനെ കുറിച്ച് ഒന്നും പറയുന്നില്ല എന്നും ജസ്റ്റിസ് ആനന്ദ് വെങ്കിട്ടേഷ് വ്യക്തമാക്കി.

തൊലിപ്പുറത്തെ ചെറിയകുരു ആണോ അർബുദം ആണോ എന്ന് ഹൈക്കോടതി കണ്ടെത്തുമെന്നും ചീഫ് ജസ്റ്റീസ് പറഞ്ഞു. എംഎൽഎക്കും എംപിക്കും വേറെ നിയമം അനുവദിക്കില്ല എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. കേസിൽ ഒപിഎസിനും വിജിലൻസിനും കോടതി നോട്ടിസ് അയച്ചു.

Latest Stories

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

ഇന്ത്യ ഹിന്ദു രാഷ്‌ട്രമാണ്, എന്തുകൊണ്ട് കമ്പനി ഇത്തരം വേഷങ്ങള്‍ ഏജന്റുമാർക്ക് നല്‍കുന്നു?; സൊമാറ്റോ ഡെലിവറിക്കെത്തിയ ആളുടെ സാന്താക്ളോസ് വേഷം അഴിപ്പിച്ച്‌ ഹിന്ദു സംഘടന

കര്‍ണാടകയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറി; രണ്ട് അയ്യപ്പ ഭക്തര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ ഗുരുതരാവസ്ഥയില്‍