'അഭിപ്രായ സ്വാതന്ത്ര്യം വിദ്വേഷ പ്രസംഗമാകരുത്, പ്രത്യേകിച്ചും മതങ്ങളുടെ കാര്യത്തിൽ': സനാതന ധർമ്മ വിവാദത്തിൽ മദ്രാസ് ഹൈക്കോടതി

സനാതന ധർമ്മ വിവാദങ്ങൾ രാജ്യത്ത് കനക്കുമ്പോൾ വിഷയത്തിൽ സുപ്രധാന പരാമർശം നടത്തി മദ്രാസ് ഹെക്കോടതി. അനന്തമായ കർത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതന ധർമ്മമെന്ന് ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു. ‘അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുത്, പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ’- ജസ്റ്റിസ് എൻ ശേഷസായി കൂട്ടിച്ചേർത്തു.

രാഷ്ട്രത്തോടും രാജാവിനോടും ഉള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ തുടങ്ങി അനന്തമായ കർത്തവ്യങ്ങളുടെ ഒരു കൂട്ടമാണ് സനാതന ധർമ്മമെന്ന് ജസ്റ്റിസ് എൻ ശേഷസായി ചൂണ്ടിക്കാട്ടി. സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം പ്രചരിക്കുന്നതായി തോന്നുന്നു, ഈ ധാരണ തെറ്റാണെന്നും ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു.

തമിഴ്നാട് മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, തിരുവാരൂർ ജില്ലയിലെ ഗവൺമെന്റ് ആർട്സ് കോളജ് വിദ്യാർത്ഥികളോട് സനാധനധർമ വിവാദത്തിൽ തങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഈ സർക്കുലർ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമർശം.

അതേസമയം ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശത്തെ തുടർന്നു രാജ്യത്ത് ഇപ്പോഴും വിവാദങ്ങൾ ഉണ്ടാവുകയാണ്. സ്റ്റാലിന്റെ പരാമർശത്തെ ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പ്രധനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും രംഗത്ത് വന്നിരുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ത്യയും പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെയും ഹിന്ദുക്കള്‍ക്കും സനാതന ധര്‍മ്മത്തിനും വിരുദ്ധമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമനും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ വിവാദ പരാമര്‍ശം. സനാതന ധര്‍മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായാണ് സ്റ്റാലിന്‍ താരതമ്യം ചെയ്തത്. സനാതന ധര്‍മ്മം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണ്. ചില കാര്യങ്ങളെ എതിര്‍ക്കാന്‍ കഴിയില്ല അത് ഇല്ലാതാക്കണം. കൊറോണ, ഡെങ്കി, മലേറിയ തുടങ്ങിയവ നമുക്ക് എതിര്‍ക്കാന്‍ കഴിയില്ല. നാം അവ ഉന്മൂലനം ചെയ്യണമെന്നും അതേതരത്തിലാണ് സനാതനത്തെ ഉന്മൂലനം ചെയ്യേണ്ടതെന്നും ഉദയനിധി പറഞ്ഞിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു