ലൈംഗിക പീഡനത്തിന് ഇരയാക്കിയത് ഏഴ് ആൺകുട്ടികളെ; പോക്സോ പ്രകാരം അറസ്റ്റിലായത് 25 കാരനായ മദ്രസ അധ്യാപകൻ

മദ്രസ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചകേസിൽ ഗുജറാത്തിൽ അധ്യാപകൻ അറസ്റ്റിൽ. മദ്രസയിലെ അധ്യാപകനായ 25കാരനെയാണ് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തത്.ജുനഗഢിലെ മംഗ്‌റോൾ താലൂക്കിലാണ് സംഭവം.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണമാണ് കൂടുതൽ വിവരങ്ങൾ പുറത്തു കൊണ്ടുവന്നത്.ക്ലാസിലെ മറ്റ് കുട്ടികളേയും അധ്യാപകനായ മൗലാന എന്നയാൾ പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.

മൂന്നാഴ്ച മുമ്പ് 15 കാരനായ വിദ്യാർത്ഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 25 കാരനായ മൗലാനയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഐപിസി 377, 323, 506 (2), 144 എന്നീ വകുപ്പുകളും പോക്സോ നിയമത്തിലെ വകുപ്പുകളും പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.ഇതുവരെ ഏഴു വിദ്യാർത്ഥികളെയാണ് പീഡിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നത്.

പണം നൽകി പ്രലോഭിപ്പിച്ചും,കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് ഇയാൾ ക്ലാസിലെ ആൺകുട്ടികളെ പീഡനത്തിനിരയാക്കിയിരുന്നത്.കഴിഞ്ഞ വർഷം ദീപാവലിക്ക് ശേഷമാണ് ആൺകുട്ടികൾ പീഡനത്തിനിരയായത്.കൂടുതൽ അന്വേഷണം വേണമെന്നും ഇരകളുടെ എണ്ണം കൂടുതലാകാൻ സാധ്യതയുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേ സമയം വിദ്യാർഥി നൽകിയ പരാതിയിൽ അധ്യാപകനെതിരെ നടപടി സ്വീകരിക്കാത്തതിന് മദ്റസാ ട്രസ്റ്റിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതിന് ട്രസ്റ്റിക്കെതിരെ കേസെടുത്തതായി കേസ് അന്വേഷിക്കുന്ന പോലീസ് ഇൻസ്പെക്ടർ എസ് ഐ മഗ്രാന പറഞ്ഞു. പ്രതി രണ്ടു വർഷമായി മദ്രസയിൽ ഉറുദു പഠിപ്പിക്കുന്ന അധ്യാപകനാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം