മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. നവംബര്‍ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യാനാണ് രാഹുല്‍ ഗാന്ധി അമരാവതി ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ ഒന്നായ ധമന്‍ഗാവ് റെയില്‍വേയിലെത്തിയത്.

അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെ, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ബാഗുകള്‍ പരിശോധിക്കുകയായിരുന്നു. ഈ സമയം രാഹുല്‍ ഗാന്ധിയും സമീപത്തുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഹെലികോപ്ടറുകളും ബാഗും കമ്മീഷന്‍ പരിശോധിച്ചിരുന്നു.
ഹെലികോപ്റ്ററിനുള്ളില്‍ ഉദ്യോഗസ്ഥര്‍ തന്റെ ബാഗുകള്‍ പരിശോധിക്കുന്നതിന്റെ വീഡിയോ അമിത് ഷാ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ എല്ലാ നിയമങ്ങളും പാലിക്കുമെന്നും ന്യായമായ തെരഞ്ഞെടുപ്പിലും ആരോഗ്യകരമായ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലും ബിജെപി വിശ്വസിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതോടെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ സമ്മാനങ്ങളും പണവും വിതരണം ചെയ്യുന്നത് തടയുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പതിവായി പരിശോധനകള്‍ നടത്തുന്നുണ്ട്. ശിവസേന-യുബിടി നേതാവ് ഉദ്ധവ് താക്കറെ തിങ്കളാഴ്ച യവത്മാലില്‍ എത്തിയപ്പോള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

അതേസമയം, ഇന്ദിരാ ഗാന്ധി സ്വര്‍ഗത്തില്‍ നിന്ന് മടങ്ങിവന്നാലും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ ജിന്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയാണ് അമിത് ഷായുടെ പരാമര്‍ശം. നവംബര്‍ 23 ന് അഘാഡി തുടച്ചുനീക്കപ്പെടും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ മഹായുതി സര്‍ക്കാര്‍ വീണ്ടും രൂപീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Latest Stories

'ബിജെപി നേതാവ് കോൺഗ്രസിൽ ചേരുന്നതിന് മുഖ്യമന്ത്രിക്ക് എന്തിനാണ് അസ്വസ്ഥത'; കേരളത്തിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാൻ ശ്രമം: വി ഡി സതീശൻ

മാഗ്നസ് കാൾസണെ വീഴ്ത്തിയ അർജുൻ എറിഗെയ്‌സിയുടെ 20 നീക്കങ്ങൾ

'ബസുകൾ തടഞ്ഞു, കടകൾ നിർബന്ധിച്ച് അടപ്പിച്ചു'; കോഴിക്കോട് ഹർത്താലിനിടെ സംഘർഷം

കംഫര്‍ട്ടബിള്‍ അല്ലെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ചു, കൂടെ നില്‍ക്കുമെന്ന് കരുതിയ നടി ആ സമയം അപമാനിച്ചു; സിനിമയിലെ ദുരനുഭവം വെളിപ്പെടുത്തി അപര്‍ണ ദാസ്

'വിഡി സതീശന് കണ്ടകശനി', തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കാണാം; കോൺഗ്രസിനെ വിമർശിച്ച് കെ സുരേന്ദ്രൻ

'ഞാനാണെങ്കില്‍ അവനെ അടുത്ത ഫ്‌ലൈറ്റില്‍ ഓസ്‌ട്രേലിയയിലേക്ക് അയക്കും'; സൂപ്പര്‍ താരത്തിനായി വാദിച്ച് ഗാംഗുലി

മുസ്ലീം ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി; തളി ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്ന് സന്ദീപ് വാര്യര്‍

'വീണ്ടും സെവൻ അപ്പ്' നേഷൻസ് ലീഗിൽ ബോസ്നിയയെ തകർത്ത് ജർമനി

'സന്ദീപിന്റെ കോൺഗ്രസ്സ് പ്രവേശനം മാധ്യമങ്ങൾ മഹത്വവൽക്കരിക്കുന്നു'; ലീഗ് ബാബറി മസ്ജിദ് തകർത്ത കോൺഗ്രസിനൊപ്പം നിന്നു: മുഖ്യമന്ത്രി

'ഷൂട്ടിംഗിനിടെ പകുതി സമയവും ഇരുവരും കാരവാനില്‍, സിനിമ പെട്ടെന്ന് തീര്‍ത്തില്ല, ചെലവ് ഇരട്ടിയായി'