Connect with us

NATIONAL

ഗാന്ധിയെക്കുറിച്ച് പഠിക്കേണ്ട, മോദിയെക്കുറിച്ച് പഠിക്കണം! മോദി സ്തുതികളുള്ള പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടി മഹാരാഷ്ട്ര സര്‍ക്കാര്‍

, 6:23 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തുന്ന 1.5 ലക്ഷം പുസ്തകങ്ങള്‍ സ്കൂളുകളില്‍ വിതരണം ചെയ്യാനുള്ള തീരുമാനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. അധിക വായനയ്ക്കെന്ന രീതിയിലാണ് മോദി സ്തുതികളുള്ള പുസ്തകങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ വിതരണം ചെയ്യുന്നത്.

ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ. ബി ആര്‍ അംബേദ്കര്‍ എന്നിവരുടെ പുസ്തകങ്ങളും ഓര്‍ഡര്‍ ചെയ്‌തെങ്കിലും എണ്ണത്തില്‍ കുറവാണ്. ഒന്നു മുതല്‍ എട്ട് വരെയുള്ള ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് പുസ്തകം വിതരണം ചെയ്യുന്നത്.

മോദിയുടെ 1,49,954 പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഗാന്ധിജിയുടെ 4,343 എണ്ണം മാത്രമാണ്  ഓര്‍ഡര്‍ ചെയ്തത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 1635 പുസ്തകങ്ങളും ബിആര്‍ അംബേദ്കറിന്റെ 79,388 പുസ്തകങ്ങളും ബിജെപി നേതാവ് അടല്‍ ബിഹാരി വാജ് പേയുടെ 76,713 പുസ്തകങ്ങളുമാണ് ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. എപിജെ അബ്ദുള്‍ കലാമിന്റെ 3,21,328 പുസ്തകങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്.

ചരിത്രത്തിലെ ബിജെപിയുടെ കൊള്ളരുതായ്മകള്‍ നീക്കം ചെയ്യാന്‍ അവര്‍ സ്വയം പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. രാജ്യത്തിന് വേണ്ടി യാതനകള്‍ അനുഭവിച്ച നേതാക്കളെ നീക്കാനാണ് ശ്രമമെന്നും അതിനായി രാജ്യത്തിന് സംഭാവനകള്‍ ഒന്നും നല്‍കിയിട്ടില്ലാത്ത ദീന്‍ദയാല്‍ ഉപാധ്യായുടെ പുസ്തകങ്ങള്‍ക്കായി പണം ചെലവിടുകയാണെന്നും കേരള പ്രദേശ് കോണ്‍ഗ്രസ് പ്രസിഡണ്ട് അശോക് ചൗഹാന്‍ പറഞ്ഞു.

പ്രത്യേകം കമ്മിറ്റി രൂപീകരിച്ച് അവരുടെ ശുപാര്‍ശ പ്രകാരമാണ് പുസ്തകങ്ങള്‍ വാങ്ങിയതെന്നാണ് വിദ്യാഭ്യാസ മന്ത്രി വിനോദ് തിവാരി പറഞ്ഞത്.

Don’t Miss

CELEBRITY TALK2 mins ago

ഉണ്ണി മുകുന്ദന്റെ കരിഷ്മയ്ക്ക് ഒരു അനുഷ്‌ക്ക ടച്ചുണ്ട്, അതിന്റെ കാരണം രസകരമാണ്

ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചാണക്യ തന്ത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോയില്‍ പെണ്‍വേഷത്തില്‍ എത്തിയത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ കുറേ പേര്‍ പറഞ്ഞത് ഉണ്ണിയുടെ...

CRICKET15 mins ago

ക്രിസ് ലിന്നിന് പരിക്ക്, കൊല്‍ക്കത്തയ്ക്ക് കനത്ത തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റേയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റേയും ഹൃദയം തകര്‍ക്കുന്ന വാര്‍ത്ത പുറത്ത്. ത്രൈ സീരിയസില്‍ ന്യൂസിലാന്‍ഡിനെ നേരിടുമ്പോള്‍ ഓസ്‌ട്രേലിയന്‍ താരം ക്രിസ് ലിന്‍ പരിക്കേറ്റ് പുറത്ത്....

CELEBRITY TALK17 mins ago

ദക്ഷിണേന്ത്യന്‍ സിനിമയുടെ ‘പൊക്കിള്‍ പ്രേമത്തെ’ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്, ഇത്തരം സിനിമകള്‍ സ്ത്രീകളെ അപമാനിക്കുന്നു

ദക്ഷിണേന്ത്യന്‍ സിനിമ സംവിധായകരുടെ ‘പൊക്കിള്‍ പ്രേമത്ത’ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ഇലിയാന ഡിക്രൂസ്. താന്‍ ആദ്യം ചെയ്ത തെലുങ്ക് സിനിമയിലെ ഷോട്ട് തന്റെ വയറിലേക്ക് ഒരു ശംഖ്...

FOOTBALL24 mins ago

മെസ്സി ഗോളടിച്ചു: ബാഴ്‌സ മുന്‍ താരത്തിനെതിരേ രൂക്ഷ വിമര്‍ശനം

ചെല്‍സി-ബാഴ്‌സലോണ മത്സരത്തില്‍ 75ാം മിനിറ്റ് വരെ ചെല്‍സി പ്രതിരോധനിരയെ പുകഴ്ത്തിക്കൊണ്ടിരുന്ന ആരാധകര്‍ ഒറ്റ നിമിഷത്തെ അശ്രദ്ധയ്ക്ക് പഴിക്കുന്നത് മുഴുവന്‍ മുന്‍ ബാഴ്‌സ താരത്തെ. 62ാം മിനിറ്റില്‍ വില്യന്‍...

TECH UPDATES25 mins ago

ജിയോയുടെ ഓഫറിന് വോഡാഫോണിന്റെ ‘മറുപണി’!

റിലയന്‍സ് ജിയോയുടെ 149 രൂപയുടെ പ്ലാനുമായി മത്സരിക്കുന്നതിനായി പുതിയ ഓഫറുകളുമായി വോഡാഫോണ്‍. അണ്‍ലിമിറ്റഡ് വോയ്സ് കോളുകളും അതിവേഗ ഡാറ്റയും നല്‍കുന്ന രണ്ട് പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ വോഡഫോണ്‍...

AUTOMOBILE50 mins ago

വണ്ടറടിച്ച് ‘ഥാര്‍’ പ്രേമികള്‍, ഇത് അഡാറ് ലുക്കിന്റെ പുതിയ മുഖം!

ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രീതി ഏറെ നേടിയ മോഡലാണ് ഥാര്‍. ഒരു ഥാര്‍ വാങ്ങി അഡാറ് ലുക്കിലാക്കി ഒന്നു കറങ്ങി നടക്കാന്‍ ആഗ്രഹിക്കാത്ത യുവത്വമുണ്ടാവില്ല....

FILM NEWS53 mins ago

എന്റെ ജീവിതം മാറ്റി മറിച്ച ചിത്രം; ഹൈവേയെക്കുറിച്ച് ആലിയ ഭട്ട്

ബോളിവുഡ് ചിത്രം ഹൈവേ പുറത്തിറങ്ങിയിട്ട് നാല് വര്‍ഷങ്ങളായി. ഈ ചിത്രമാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും സിനിമയ്ക്ക് ലഭിച്ച സ്‌നേഹത്തിലും സ്വീകരണത്തിലും നന്ദിയുണ്ടെന്നും ആലിയ ട്വിറ്ററില്‍ കുറിച്ചു....

NATIONAL55 mins ago

ഐ.എസ് ബന്ധം; പോപ്പുലര്‍ ഫ്രണ്ടിന് ഝാര്‍ഖണ്ഡില്‍ നിരോധനം

പോപ്പുലര്‍ ഫ്രണ്ടിന് നിരോധനര്‍പ്പെടുത്തി ഝാര്‍ഖണ്ഡ് സര്‍ക്കാര്‍. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. ക്രിമിനല്‍ നിയമഭേദഗതി ആക്ട് 1908 പ്രകാരം പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍...

NATIONAL56 mins ago

18 മാസം പ്രായമുള്ള കുഞ്ഞിന് ചൂട് ചമ്മന്തി പാത്രത്തില്‍ വീണ് ദാരുണാന്ത്യം

ചൂട് ചട്ണി പാത്രത്തില്‍ വീണ് 18 മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന് ദാരുണാന്ത്യം. മഹാരാഷ്ട്ര അംബേര്‍നാഥിലെ ശാസ്ത്രി നഗറിലാണ് സംഭവം. തനുഷ്‌ക എന്ന പിഞ്ചുകുഞ്ഞാണ് മരിച്ചത്. തനുഷ്‌കയുടെ...

KERALA56 mins ago

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് യുവാവ് ചാടി

തിരുവനന്തപുരം മൃഗശാലയില്‍ സിംഹക്കൂട്ടിലേക്ക് ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ജീവനക്കാരുടെ ഇടപെടലിനെത്തുടര്‍ന്ന യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി. ഒറ്റപ്പാലം സ്വദേശി മുരുകനാണ് ഇന്ന് രാവിലെ മൃഗശാലയിലെ സിംഹക്കുട്ടിലേക്ക് ചാടിയത്....