മഹാരാഷ്ട്രയിലും പ്രതിപക്ഷനേതാവിനെ കിട്ടില്ല; പ്രതിക്ഷ നേതാക്കള്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി; മഹായുതി കൊടുങ്കാറ്റില്‍ പാറിപ്പോയി മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി സഖ്യം വന്‍ വിജയം നേടിയതോടെ രാജ്യത്ത് പിറന്നത് പുതു ചരിത്രം. മഹാവികാസ് അഘാഡി സഖ്യം പ്രതിപക്ഷ നേതൃസ്ഥാനം പോലും നിലനിര്‍ത്താനാവാതെ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ നേതാക്കള്‍ ഇല്ലെന്ന ചരിത്രം കൂടിയാണ് മഹാരാഷ്ട്ര കുറിക്കുന്നത്.

മഹാരാഷ്ട്രയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, ഗുജറാത്ത്, മണിപ്പുര്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും നിലവില്‍ പ്രതിക്ഷ നേതാക്കള്‍ ഇല്ല. ഇവിടെയെല്ലാം 10 ശതമാനമെങ്കിലും സീറ്റുകളുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുക

മഹാ വികാസ് അഘാഡി സഖ്യം ദയനീയ പരാജയം ഏറ്റുവാങ്ങിയ തിരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്റെയും എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും ശക്തികേന്ദ്രങ്ങളിലേക്ക് കടന്നുകയറിയാണ് ബിജെപി മിന്നും വിജയം നേടിയത്. ഇതോടെയാണ് പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന മഹാരാഷ്ട്ര നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഉണ്ടാകാനുള്ള സാധ്യത ഇല്ലാതാവുന്നത്.

288 അംഗ നിയമസഭയില്‍ 10 ശതമാനം അല്ലെങ്കില്‍ 29 സീറ്റുകള്‍ ഉള്ള പാര്‍ട്ടിക്കാണ് പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാന്‍ സാധിക്കുക. എന്നാല്‍, മഹാവികാസ് അഘാഡി സഖ്യത്തിലെ ഒരു പാര്‍ട്ടിയ്ക്കും 29 സീറ്റുകള്‍ ലഭിച്ചിട്ടില്ല. നിലവിലെ കണക്കുകള്‍ പ്രകാരം പ്രതിപക്ഷത്തുള്ള ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) 20 സീറ്റുകളിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് 15 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. എന്‍സിപി (ശരദ് പവാര്‍ വിഭാഗം 10 സീറ്റുകളില്‍ ഒതുങ്ങി.

അഞ്ചില്‍ നാലു ഭൂരിപക്ഷം നേടിയാണ് മഹായുതി അധികാരം നിലനിര്‍ത്തിയത്. 288 അംഗ നിയമസഭയില്‍ 236 സീറ്റാണ് മഹായുതി നേടിയത്. ഇതില്‍ 133 സീറ്റും ബിജെപിയുടേതാണ്. സഖ്യകക്ഷികളായ ശിവസേന (ഷിന്‍ഡെ) 57ഉം എന്‍സിപി (അജിത് പവാര്‍) 41 ഉം സീറ്റും നേടി. ഏതാനും ചെറുകക്ഷികളും മഹായുതി സഖ്യത്തെ പിന്തുണയ്ക്കുന്നു.

ബിജെപിയിലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ശിവസേനയിലെ ഏക്‌നാഥ് ഷിന്‍ഡെ, എന്‍സിപിയിലെ അജിത് പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായേക്കും. നാളെ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നു റിപ്പോര്‍ട്ടുണ്ട്.

പ്രതിപക്ഷമായ മഹാ വികാസ് അഘാഡി വെറും 48 സീറ്റിലേക്ക് ചുരുങ്ങി. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും ബിജെപി സഖ്യത്തിന്റെ സര്‍വാധിപത്യമാണു കണ്ടത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ മാത്രമാണ് മഹാ വികാസ് അഘാഡിക്ക് ചെറുചലനമെങ്കിലും ഉണ്ടാക്കാന്‍ സാധിച്ചത്. മഹായുതി സഖ്യത്തിലെ കക്ഷികളെല്ലാംകൂടി 48 ശതമാനം വോട്ട് നേടിയപ്പോള്‍ മഹാ വികാസ് അഘാഡിക്ക് 31 ശതമാനം വോട്ടാണു ലഭിച്ചത്.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാന്‍ പരാജയപ്പെട്ടു.

കക്ഷിനില / മഹാരാഷ് ട്ര

ബിജെപി 132
ശിവസേന(ഷിന്‍ഡെ) 57
എന്‍സിപി(അജിത്) 41
ശിവസേന(ഉദ്ധവ്) 20
കോണ്‍ഗ്രസ് 16
എന്‍സിപി(ശരദ് പവാര്‍) 10
സമാജ് വാദി പാര്‍ട്ടി 2
ജന്‍ സുരാജ്യ ശക്തി 2
എഐഎംഐ 1
രാഷ് ട്രീയ യുവ സ്വാഭിമാന്‍ പാര്‍ട്ടി 1
രാഷ് ട്രീയ സമാജ് പക്ഷ 1
സിപിഎം 1
പെസന്റ്‌സ് & വര്‍ക്കേഴ്‌സ് പാര്‍ട്ടി 1
രാജര്‍ഷി ഷാഹു വികാസ് അഘാഡി 1
സ്വതന്ത്രര്‍ 2

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ