പൗരത്വ ഭേദഗതി ബില്‍ നടപ്പിലാക്കുന്നതില്‍ പ്രതിഷേധിച്ച് ഐ.പി.എസ് ഓഫീസര്‍ രാജിവെച്ചു

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര കേഡറിലെ ഐ.പി.എസ് ഓഫിസര്‍ സ്ഥാനത്ത് നിന്നു രാജിവെച്ചു. മുംബൈ പൊലീസിലെ സ്‌പെഷ്യല്‍ ഐ.ജി അബ്ദുറഹമാനാണ് രാജിപ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച മുതല്‍ ഓഫീസില്‍ ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചു. “”ബില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ബഹുസ്വര സങ്കല്‍പത്തിനെതിരാണെന്ന് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു.

തുറന്ന വര്‍ഗീയ പ്രഖ്യാപനവും ഭരണഘടനയുടെ അടിസ്ഥാന സങ്കല്‍പങ്ങള്‍ക്ക് എതിരുമാണ്, ബില്‍. ഭരണനീതിക്കു വേണ്ടി നിലകൊള്ളുന്ന ജനം ജനാധിപത്യരീതിയില്‍ ബില്ലിനെ എതിര്‍ക്കേണ്ടതുണ്ട്. ബില്ലിനെ ഞാന്‍ അപലപിക്കുന്നു. ഞാന്‍ സര്‍വിസില്‍ നിന്ന് രാജിവെയ്ക്കുകയാണ്”” അദ്ദേഹം തന്റെ ട്വറ്റില്‍ കുറിച്ചു.

ബില്‍ പാസാക്കുന്ന സമയത്ത് തെറ്റായ വസ്തുതകളും തെറ്റിദ്ധാരണാജനകമായ വിവരങ്ങളുമാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. ചരിത്രം വളച്ചൊടിച്ചു. മുസ്ലിങ്ങളില്‍ ഭയം ജനിപ്പിക്കുകയും രാഷ്ട്രത്തെ ഭിന്നിപ്പിക്കുകയും ചെയ്യുക എന്നതാണ് ബില്ലിന് പിന്നിലെ ആശയമെന്നും ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എട്ട് മണിക്കൂര്‍ നീണ്ട് ചര്‍ച്ചകള്‍ക്ക് ശേഷം ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി.105-നെതിരെ 125-വോട്ടുകള്‍ക്കാണ് ബില്‍ രാജ്യസഭ പാസാക്കിയത്. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വെയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും.

Latest Stories

എം ടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചിന്; അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം മൃതദേഹം പൊതുദർശനത്തിനുവെക്കില്ല

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി