മഹാരാഷ്ട്രയിലെ പശുക്കള്‍ ഇനി രാജ്യമാതാ; പുതിയ പ്രഖ്യാപനവുമായി സര്‍ക്കാര്‍; ക്ഷീര കര്‍ഷകര്‍ക്ക് പ്രതിമാസം 15,00 രൂപ സബ്‌സിഡി

നവംബറില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഹാരാഷ്ട്രയില്‍ പുതിയ രാഷ്ട്രീയ നീക്കം. പശുക്കള്‍ക്ക് രാജ്യമാതാ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. പ്രമേയം ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ ഒപ്പുവച്ചതോടെ പ്രഖ്യാപനം നിലവില്‍ വന്നു. സ്വദേശി പശുക്കളെ വളര്‍ത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി നല്‍കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു.

നാടന്‍ പശുക്കളുടെ എണ്ണത്തില്‍ രാജ്യത്ത് വലിയ കുറവുണ്ടായതായി ഗവര്‍ണര്‍ പറഞ്ഞു. രാജ്യത്ത് പശുവിനുള്ള ആത്മീയവും ശാസ്ത്രീയവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പശുക്കള്‍ പുരാതന കാലം മുതല്‍ മനുഷ്യ ജീവിതത്തിന്റെ പ്രധാന ഭാഗമാണെന്നും പ്രമേയത്തില്‍ പറയുന്നു.

അതേസമയം സ്വദേശി പശുക്കളെ വളര്‍ത്തുന്നവര്‍ക്ക് വരുമാനം കുറവായതിനാലാണ് പ്രതിദിനം 50രൂപ സബ്‌സിഡി നല്‍കാനുള്ള തീരുമാനത്തിലെത്തിയതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സബ്‌സിഡി ഓണ്‍ലൈനായാണ് നടപ്പിലാക്കുകയെന്നും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. പദ്ധതി മന്ത്രിസഭ യോഗം അംഗീകരിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

ചങ്ങനാശേരി അതിരൂപതയ്ക്ക് പുതിയ തലവന്‍; ആര്‍ച്ചുബിഷപ്പായുള്ള തോമസ് തറയിലിന്റെ സ്ഥാനാരോഹണം ഇന്ന്; പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും

"മെസി നാല് ബാലൺ ഡി ഓർ നേടിയ പ്രായത്തിൽ എംബാപ്പയ്ക്ക് ഒരെണ്ണം പോലും നേടാനായില്ല"; താരത്തിന് നേരെ രൂക്ഷ വിമർശനം

'നായകൻ വീണ്ടും വരാ' റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ നായകസ്ഥാനത്തേക്ക് വീണ്ടും വിരാട് കോഹ്‌ലി

വാടക കെട്ടിടങ്ങള്‍ തേടി ബെവ്‌കോ; പുതുതായി തുറക്കാന്‍ പദ്ധതിയിടുന്നത് 227 ഔട്ട്‌ലെറ്റുകള്‍

ഇന്ത്യയിലെ ഏറ്റവും മികച്ച ആരാധകർ അവരാണ്; കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ചു താരം പറഞ്ഞത് വൈറൽ ആവുന്നു

വിമാനത്തിന് വ്യാജ ബോംബ് ഭീഷണി സന്ദേശം; പാലക്കാട് സ്വദേശി അറസ്റ്റില്‍

'മതചിഹ്നം ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചു'; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്

വളരുന്ന ഇന്ത്യൻ ഫുട്ബോൾ; ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ഗ്രാസ്റൂട്ട് ഫുട്ബോൾ ബഹുമതി

സ്ത്രീകള്‍ ഉച്ചത്തില്‍ ഖുറാന്‍ പാരായണം ചെയ്യരുത്; പുതിയ നിയമവുമായി താലിബാന്‍

'ചെറിയൊരു തെറ്റിദ്ധാരണ മാത്രം'; മഹാ വികാസ് അഘാടിയിൽ തർക്കങ്ങളൊന്നുമില്ലായിരുന്നെന്ന് രമേശ് ചെന്നിത്തല