പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സിനിമയില്‍ കൂടിയാണ് മഹാത്മാ ഗാന്ധിയെ മനസിലാക്കിയതെന്ന മോദിയുടെ പ്രസ്താവന ഞെട്ടിച്ചെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മഹാത്മാ ഗാന്ധിയെ കുറിച്ച് അറിയാത്തയാള്‍ എങ്ങനെ ഭരണഘടനയെ കുറിച്ച് അറുയമെന്നും ഖാര്‍ഗെ ചോദിച്ചു.
തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ മോദി മഹാത്മാ ഗാന്ധിയുടെ ആത്മകഥ വായിക്കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ സിനിമ കണ്ടതിന് ശേഷമാണ് മഹാത്മാ ഗാന്ധിയെ കുറിച്ച് മനസിലാക്കിയതെന്ന് മോദി പറഞ്ഞത് ആശ്ചര്യപ്പെടുത്തി. ഒരു പ്രധാനമന്ത്രിയുടെ അറിവില്ലായ്മയാണതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.
മഹാത്മാ ഗാന്ധിയെ കുറിച്ച് മോദി സ്‌കൂളില്‍ പഠിച്ചിട്ടില്ലേയെന്ന് ചോദിച്ച ഖാര്‍ഗെ തന്റെ സ്‌കൂള്‍ കാലഘട്ടത്തില്‍ ഗാന്ധിയെ കുറിച്ച് ബുക്കുകളിലുണ്ടായിരുന്നതായും പറഞ്ഞു. സ്‌കൂള്‍ കാലഘട്ടത്തില്‍ അത് വായിച്ചിരുന്നെങ്കില്‍ മോദി ഇങ്ങനെ പറയില്ലായിരുന്നു. യുഎന്‍ ഓഫീസിന് മുന്നില്‍ ഗാന്ധി പ്രതിമയുണ്ടെന്നും ഖാര്‍ഗെ ഓര്‍മ്മിപ്പിച്ചു.
Read more
ലോകത്തിലെ പല നേതാക്കളും മഹാത്മാ ഗാന്ധിയെ ആരാധിക്കുന്നവരാണ്. ഏകദേശം 70-80 രാജ്യങ്ങളില്‍ ഗാന്ധി പ്രതിമയുണ്ടെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം എബിപി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നരേന്ദ്രമോദിയുടെ വിവാദ പ്രസ്താവന. 1982ല്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയിലൂടെയാണ് ലോകം മഹാത്മാ ഗാന്ധിയെ അറിഞ്ഞതെന്നായിരുന്നു മോദിയുടെ പ്രസ്താവന.