“അസത്യത്തിന്റെ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നവർക്ക് മഹാത്മാഗാന്ധിയെ മനസ്സിലാകില്ല”: മോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സോണിയ ഗാന്ധി

മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാർഷിക ദിനത്തിൽ ബി.ജെ.പിയെയും അതിന്റെ പ്രത്യയശാസ്ത്ര ഉപദേശക സംഘടന ആർ.എസ്എസിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവും” എന്ന് സോണിയ ഗാന്ധി പറഞ്ഞു. “അസത്യത്തിന്റെ രാഷ്ട്രീയത്തിൽ ഏർപ്പെടുന്നവർക്ക് മഹാത്മാഗാന്ധിയെ മനസ്സിലാകില്ല,” രാജ്ഘട്ടിൽ ഒരു ഹ്രസ്വ പ്രസംഗത്തോടെ ദിവസം ആരംഭിച്ച സോണിയ ഗാന്ധി പറഞ്ഞു.

“സ്വയം പരമോന്നതമെന്ന് കരുതുന്നവർ മഹാത്മാഗാന്ധിയുടെ ത്യാഗങ്ങൾ എങ്ങനെ മനസ്സിലാക്കും …. അസത്യത്തിന്റെ രാഷ്ട്രീയം ചെയ്യുന്നവർക്ക് ഗാന്ധിയുടെ അഹിംസ തത്വശാസ്ത്രം മനസ്സിലാകില്ല,” അവർ പറഞ്ഞു.

Read more

“ഇന്ത്യയും ഗാന്ധിയും പര്യായ പദങ്ങളാണ്. എന്നിട്ടും ആർ‌എസ്‌എസിനെ ഇന്ത്യയുടെ പര്യായമാക്കാനാണ് ചിലർ ആഗ്രഹിക്കുന്നത്,” മഹാത്മാവിന്റെ ആശയങ്ങൾ പാലിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്തു കൊണ്ട് സോണിയ ഗാന്ധി പറഞ്ഞു.