പ്രണയദിനത്തില്‍ പുതിയ പദ്ധതി തയാറാക്കേണ്ട സാഹചര്യം; കൗ ഹഗ് ഡേ പിന്‍വലിച്ച തീരുമാനം വേദനിപ്പിക്കുന്നു; കേന്ദ്രത്തെ പരിഹസിച്ച് മഹുവ മൊയ്ത്ര

കൗ ഹഗ് ഡേ പിന്‍വലിക്കാനുളള തീരുമാനം വേദനിപ്പിക്കുന്നതാണെന്നും ഇനി വാലന്റൈന്‍സ് ഡേയ്ക്കായി പുതിയ പദ്ധതി തയാറാക്കേണ്ട സാഹചര്യമുണ്ടായിരിക്കുകയാണെന്ന് തൃണമൂല്‍ എംപി മഹുവ മൊയ്ത്ര. വാലന്റൈന്‍സ് ഡേ പശു ആലിംഗന ദിനമായി ആചരിക്കണമെന്ന ഉത്തരവ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പിന്‍വലിച്ച പശ്ചാത്തലത്തില്‍ കേന്ദ്രത്തെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്.

പ്രണയദിനമായ ഫെബ്രുവരി 14 ന് പശുവിനെ ആലിംഗനം ചെയ്യണമെന്ന വിവാദ ഉത്തരവ് കേന്ദ്ര മൃഗക്ഷേമ ബോര്‍ഡ് ഇന്നലെ പിന്‍വലിച്ചിരുന്നു. ഈ ഉത്തരവ് വലിയ വിവാദത്തിന് ഇടയാക്കിയ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പിന്‍മാറ്റമെന്നറിയുന്നു. എന്നാല്‍ ഉത്തരവ് പിന്‍വലിക്കാനുള്ള കാരണം എന്താണെന്ന് മൃഗക്ഷേമബോര്‍ഡ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുമില്ല.

ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് ചൂണ്ടിക്കാട്ടിയാണ് വൈലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14 കൗ ഹഗ് ഡേ ആയി ആചരിക്കാന്‍ മൃഗക്ഷേമ ബോര്‍ഡ് ആഹ്വാനം ചെയ്തത്. പശ്ചാത്യ സംസ്‌കാരത്തിന്റെ പുരോഗതി വേദപരാമ്പര്യത്തെ നാശത്തിന്റെ നാശത്തിന്റെ വക്കില്‍ എത്തിച്ചിരിക്കുന്നുവെന്നും ഇതിന്റെ അതിപ്രസരം മൂലം നമ്മുടെ പൈതൃകം മറുന്നു പോകാന്‍ ഇടയാക്കിയെന്നും മൃഗക്ഷേമ ബോര്‍ഡ് കുറ്റപ്പെടുത്തിയിരുന്നു. അത് കൊണ്ടാണ് കേന്ദ്ര മൃഗ സംരക്ഷണ വകുപ്പിന്റെ അനുമതിയോടെ കൗ ഹഗ് ഡേ ആചരിക്കാന്‍ ആഹ്വാനം ചെയ്തതെന്നും മൃഗക്ഷേമ ബോര്‍ഡ് പറഞ്ഞിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം