മഹുവ കൊല്‍ക്കത്തയില്‍; പാര്‍ലമെന്റ് ഐഡി യുഎസില്‍നിന്ന് ഉള്‍പ്പെടെ നാലിടത്ത് ലോഗിന്‍ ചെയ്തു; കുരുക്കി ഐടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ചോദ്യത്തിന് കോഴ ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ കുരുക്കി ഐടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മഹുവ കൊല്‍ക്കത്തയിലായിരുന്ന സമയത്ത് വിവിധ സ്ഥലങ്ങില്‍ ഇരുന്ന് നാലില്‍ അധികം തവണ ലോഗിന്‍ ചെയ്തുവെന്നാണ് പുതിയ കണ്ടെത്തല്‍. ദുബായ്ക്കു പുറമെ മറ്റു രാജ്യങ്ങളില്‍ ഇരുന്നും ലോഗിന്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

എംപി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്ന സമയത്ത് യുഎസിലെ ന്യൂജഴ്‌സി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങില്‍നിന്ന് പാര്‍ലമെന്റ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്തതായി ഐടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോദി സര്‍ക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാന്‍ മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍നിന്ന് കോടികള്‍ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

തുടര്‍ന്ന് വിഷയം പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലെത്തുകയും പിന്നീട് ഐടി മന്ത്രാലയം വിശദ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ മഹുവ ഹിരാനന്ദാനിക്ക് മാത്രമല്ല ലോഗിന്‍ വിവരങ്ങള്‍ നല്‍കിയതെന്നു ദുബെ ആരോപിച്ചു. ഡല്‍ഹി, ബെംഗളൂരു, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങി പലയിടങ്ങളില്‍നിന്ന് ലോഗിന്‍ ചെയ്തതു സൂചിപ്പിക്കുന്നത് അതാണെന്നും ദുബെ പറഞ്ഞു.

നേരത്തെ, പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റിക്കെതിരെ മഹുവ മൊയ്ത്ര രംഗത്തെത്തിയിരുന്നു. തനിക്കെതിരെ കങ്കാരു കോടതി മുന്‍കൂട്ടി നിശ്ചയിച്ച കളിയാണ് നടന്നത്. ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അധാര്‍മ്മികമായി പുറത്താക്കപ്പെടുന്ന ആദ്യ വ്യക്തിയാകുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ മഹുവയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യയാക്കണമെന്ന് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു മഹുവയുടെ ഈ പ്രതികരണം.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരട്ടി ഭൂരിപക്ഷത്തോടെ സഭയില്‍ തിരിച്ചെത്തുമെന്നും അവര്‍ എക്സില്‍ കുറിച്ചു. മഹുവയ്‌ക്കെതിരായ റിപ്പോര്‍ട്ട് നാലിനെതിരെ ആറ് വോട്ടുകള്‍ക്ക് പാര്‍ലമെന്റ് എത്തിക്സ് കമ്മിറ്റി യോഗത്തില്‍ പാസ്സായിയിരുന്നു. സമിതിയിലെ ആറംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചപ്പോള്‍ നാലംഗങ്ങള്‍ എതിര്‍ത്തു.

ഡിസംബര്‍ ആദ്യം ലോക്‌സഭ സമ്മേളനം നടക്കുമ്പോള്‍ എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സഭയില്‍ ചര്‍ച്ച നടക്കണമെന്നതാണ് കീഴ്വഴക്കം. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനം സ്പീക്കറുടേതും സഭയുടേതുമാണ്. സ്പീക്കറുടെ പക്കലുള്ള റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കായ് സഭയ്ക്ക് മുന്നില്‍ വെയ്ക്കുകയാണ് ലോക്‌സഭാ സ്പീക്കര്‍ ചെയ്യുക.

എത്തിക്‌സ് കമ്മിറ്റി നിര്‍ദേശിച്ച ശിക്ഷ നല്‍കണമോ വേണ്ടയോ എന്ന് ലോക്‌സഭയാണ് ചര്‍ച്ചയ്ക്ക് ശേഷം തീരുമാനിക്കുക. ബിജെപിയ്ക്ക് ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ പാര്‍ട്ടി നിലപാടില്‍ എന്തെങ്കിലും മാറ്റിമില്ലാത്തിടത്തോളം വോട്ടെടുപ്പിന്റെ ഫലം എന്താകുമെന്നുള്ള കാര്യം ഉറപ്പാണ്. എന്നാല്‍ ചര്‍ച്ചയ്ക്കിടയില്‍ കടുത്ത നടപടി വേണ്ടെന്ന തീരുമാനത്തിലേക്കെത്തിയാല്‍ എത്തിക്‌സ് കമ്മിറ്റിയുടെ പുറത്താക്കല്‍ തീരുമാനം നടപ്പാക്കണമെന്നും ഇല്ല. ശിക്ഷയുടെ കാഠിന്യം കുറയ്ക്കാന്‍ സഭയ്ക്കും സഭാനാഥനും പൂര്‍ണ അധികാരമുണ്ട്.

Latest Stories

മുംബൈ ഇന്ത്യൻസ് ഉടമ ആക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാനായിരുന്നു, അത് നടക്കാതെ പോയത് ആ ഒറ്റ കാരണം കൊണ്ട് : ലളിത് മോദി

മഹാരാഷ്ട്രയിലും പ്രതിപക്ഷനേതാവിനെ കിട്ടില്ല; പ്രതിക്ഷ നേതാക്കള്‍ ഇല്ലാത്ത സംസ്ഥാനങ്ങളുടെ എണ്ണം ഏഴായി; മഹായുതി കൊടുങ്കാറ്റില്‍ പാറിപ്പോയി മഹാവികാസ് അഘാഡി

മലയാള സിനിമയില്‍ അതിരുവിടുന്നുണ്ട്, മുതലെടുപ്പുകാര്‍ പലതും പ്രയോജനപ്പെടുത്തുന്നുണ്ട്: സുഹാസിനി

എന്ത് ഭാരത് ആർമി ആയാലും കൊള്ളാം ഇമ്മാതിരി വൃത്തിക്കേട് കാണിക്കരുത്, ഫാൻ ഗ്രുപ്പിനെതിരെ ഗുരുതര ആരോപണവുമായി സുനിൽ ഗാവസ്‌കർ

നടൻമാർക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ല; തീരുമാനത്തിൽ നിന്നും പിൻമാറി ആലുവയിലെ നടി

ഒരു മണിക്കൂറിനുള്ളില്‍ എല്ലാം പിന്‍വലിക്കണം, ഇല്ലെങ്കില്‍ കോടതി കയറ്റും; നിയമനടപടിയുമായി എആര്‍ റഹ്‌മാന്‍

തലസ്ഥാനത്ത് ലോകസിനിമയുടെ നാളുകള്‍; ഐഎഫ്എഫ്കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍; എട്ടുദിവസത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 180 സിനിമകള്‍

യുവരാജ് മുതൽ ശശാങ്ക് വരെ, ഇന്ത്യൻ പ്രീമിയർ ലീഗ് ലേല മേശയെ തീപിടിപ്പിച്ച 5 വിവാദങ്ങൾ നോക്കാം; കൗതുകമായി ഈ സംഭവം

'തലയോട്ടിയും തോളെല്ലും പൊട്ടി, സ്‌പൈനൽ കോർഡിലും ക്ഷതം'; കുട്ടി വീണ കാര്യം പറയാൻ മറന്നുപോയെന്ന് അങ്കണവാടി ജീവനക്കാര്‍! മൂന്ന് വയസുകാരിയുടെ നില ഗുരുതരം

അവിടെ നടക്കുന്നത് നല്ല കാര്യങ്ങൾ അല്ല, ലേലത്തിൽ എടുത്താൽ ഞാൻ അവന്മാർക്കിട്ട് പണിയും; മുൻ ഐപിഎൽ ടീമിനെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണപ്പ ഗൗതം