നാഗ്പൂര്‍ സംഘര്‍ഷത്തിലെ പ്രധാന പ്രതി അറസ്റ്റില്‍; പിടിയിലായ ഫഹീം ഖാന്‍ ജനക്കൂട്ടത്തെ വൈകാരികമായി ഇളക്കിവിട്ടെന്ന് പൊലീസ്

നാഗ്പൂര്‍ സംഘര്‍ഷത്തിലെ പ്രധാന പ്രതി അറസ്റ്റില്‍. ഔറംഗസീബിന്റെ ശവകുടീരം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് വിഎച്ച്പിയും ബജരംഗദളും നടത്തിയ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെയുണ്ടായ സംഘര്‍ഷത്തിലെ മുഖ്യ പ്രതിയാണ് പിടിയിലായത്. ഫഹീം ഖാന്‍ എന്ന പ്രാദേശിക നേതാവാണ് കേസില്‍ അറസ്റ്റിലായത്.

ജനക്കൂട്ടത്തെ ഫഹീം ഖാന്‍ വൈകാരികമായി ഇളക്കിവിട്ട് സംഘര്‍ഷമുണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. പ്രതിഷേധ പരിപാടിക്കിടെ ഒരു സമുദായത്തെ അപമാനിക്കുന്ന നടപടി ഉണ്ടായെന്നാണ് അഭ്യൂഹം പരന്നത്. ഇതിനുപിന്നാലെ ഫഹീം ഖാന്‍ സംഘര്‍ഷത്തിന് കാരണമാകും വിധം ജനക്കൂട്ടത്തെ ഇളക്കിവിട്ടതായാണ് പൊലീസിന്റെ വാദം.

സംഘര്‍ഷങ്ങള്‍ക്കിടെ നിതാ പൊലീസിനെ ലൈംഗീകമായി ഉപദ്രവിച്ചെന്നും പരാതിയുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇതോടകം 50ലേറെ പേര്‍ അറസ്റ്റില്‍ ആയിട്ടുണ്ട്. ഔറംഗസീബ് വിവാദത്തില്‍ പക്ഷേ വിഎച്ച്പിഎയും ബജരംഗ് ദള്ളിനെയും തള്ളുകയാണ് ആര്‍എസ്എസ്.

Read more

കലാപം സമൂഹത്തിന് നല്ലതല്ല. ഔറംഗസീബ് വിവാദത്തിന് ഇപ്പോള്‍ യാതൊരു പ്രസക്തിയും ഇല്ലെന്നും ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ പറഞ്ഞു.