മലബാർ സമരപോരാളികൾ രക്തസാക്ഷികൾ തന്നെ; രക്തസാക്ഷി നിഘണ്ടുവിൽ നിന്ന് ഒഴിവാക്കിയില്ലെന്ന് കേന്ദ്രസർക്കാർ

ഇ​ന്ത്യ​ൻ ച​രി​ത്ര ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ സ​മ​ര ര​ക്ത​സാ​ക്ഷി​ക​ളു​ടെ നി​ഘ​ണ്ടു​വിൽ നി​ന്ന് മ​ല​ബാ​ർ സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ൽ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച 387 ര​ക്ത​സാ​ക്ഷി​ക​ളു​ടെ പേ​രു​ക​ൾ നീ​ക്കം ചെ​യ്തി​ട്ടില്ലെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര സാംസ്‌കാരിക മന്ത്രി കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം രാജ്യസഭയെ അറിയിച്ചത്.

സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവില്‍ നിന്ന് ആലി മുസ്‌ലിയാര്‍, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്നിവരടക്കമുള്ള 387 രക്തസാക്ഷികളുടെ പേരുകള്‍ നീക്കം നീക്കം ചെയ്യുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. പി.വി. അബ്ദുല്‍ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം.

മലബാര്‍ സ്വാതന്ത്ര്യ സമരപോരാളികളെ നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമാകുന്ന എന്ത് പുതിയ തെളിവുകളാണ് ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെട്ടത് എന്നായിരുന്നു പി.വി അബ്ദുൽ വഹാബ് എം.പി ചോദിച്ചത്. മാതൃരാജ്യത്തെ മോചിപ്പിക്കാനുള്ള മലബാര്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗസന്നദ്ധതയെ അംഗീകരിക്കാനും അഭിനന്ദിക്കാനും രാജ്യം തയാറാകണമെന്ന് ശൂന്യവേളയില്‍ അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടപ്പോള്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു അതിനെ പിന്തുണച്ച് രംഗത്തുവന്നു.

Latest Stories

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ