ഇസ്രോ തലപ്പത്ത് വീണ്ടും മലയാളി; ആലപ്പുഴ സ്വദേശി സോമനാഥാണ് പത്താമത് ചെയര്‍മാന്‍

മലയാളിയായ ഡോ എസ് സോമനാഥ് ഐഎസ്ആര്‍ഒയുടെ പത്താമത് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ്. ആലപ്പുഴ തുരവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായിരുന്നു.

ഡോ. കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ഇസ്രോ തലപ്പെത്തുന്നത്. നേരത്തെ മലയാളിയായ എം.ജി.കെ മേനോന്‍, കെ കസ്തൂരിരംഗന്‍, ജി മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവര്‍ ഈ സ്ഥാനം വഹിച്ചിട്ടുണ്ട്.

റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പ്പനയിലും റോക്കറ്റ് ഇന്ദനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് സോമനാഥിനെ ഇസ്രോ തലപ്പെത്തിച്ചത്. 2018 മുതല്‍ വിഎസ്എസ്സി ഡയറക്ടറാണ് ഇദ്ദേഹം. ജിഎസ്എല്‍വി മാര്‍ക് 3 ഉള്‍പ്പെടെയുള്ള വിക്ഷേപണ വാഹനങ്ങള്‍ക്ക് രൂപം നല്‍കിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്. കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബിടെക് ബിരുദം നേടി. എയ്‌റോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് സ്വര്‍ണമെഡലോടെ പാസായി. 1985ലാണ് അദ്ദേഹം വിഎസ്എസ്സിയില്‍ ചേര്‍ന്നത്

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം