താത്കാലിക തിരിച്ചടികള്‍ മറികടക്കും; തെലങ്കാനയ്ക്ക് നന്ദി പറഞ്ഞ് മല്ലികാർജ്ജുൻ ഖാർഗെ

താത്കാലിക തിരിച്ചടികള്‍ മറികടക്കുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിടത്തും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഖാർഗെയുടെ പ്രതികരണം. കോൺഗ്രസിന് വിജയം സമ്മാനിച്ച തെലങ്കാനയിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നു.

ലക്ഷക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം പ്രശംസ അര്‍ഹിക്കുന്നതാണെന്നും ഖാർഗെ പറഞ്ഞു.മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഢിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചുവെന്നും മൂന്ന് സംസ്ഥാനങ്ങളിലും തിരിച്ചു വരുമെന്നും ഖര്‍ഗെ പ്രതികരിച്ചു.

Read more

മൂന്ന് സംസ്ഥാനങ്ങളിലെ പ്രകടനം നിരാശാജനകമാണ്. എന്നാല്‍ നിശ്ചയദാർ‌ഢ്യത്തോടെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുമെന്നും ഖാർഗെ പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പിനായി വൈകാതെ മുന്നൊരുക്കം നടത്തുമെന്നും, അതിനായി ഇന്ത്യ മുന്നണിയിലെ പാർട്ടികളോടൊപ്പം തയ്യാറെടുക്കുമെന്നും കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.