രാജ്ഭവനിലേക്ക് ഇനി വരില്ല; ഗവര്‍ണുമായി ഇനി തെരുവില്‍വെച്ച് കൂടിക്കാഴ്ച്ച നടത്താം; ആനന്ദബോസ് എന്തുകൊണ്ട് രാജിവയ്ക്കുന്നില്ല; ആക്രമണം കടുപ്പിച്ച് മമത

ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി മമതബാനര്‍ജി. പീഡനക്കേസില്‍ അന്വേഷണം നേരിടുന്ന ഗവര്‍ണര്‍ എന്തുകൊണ്ട് രാജിവെയ്ക്കുന്നില്ലെന്ന് മമത ചോദിച്ചു.

ഇത്രയും ഗുരുതരമായ ആരോപണം നേരിടുന്ന ഗവര്‍ണര്‍ എന്ത് കൊണ്ടാണ് രാജിവയ്ക്കാത്തതെന്നും മമത ചോദിച്ചു. രാജി വൈകിക്കാനാകില്ലെന്നും എത്രയും വേഗം ആനന്ദബോസ് സ്ഥാനം രാജിവയ്ക്കണമെന്നും മമത ആവശ്യപ്പെട്ടു.

ആനന്ദബോസ് ഗവര്‍ണറായി തുടരുന്നത്ര കാലം രാജ്ഭവനിലേക്ക് വരില്ലെന്നും മമത വ്യക്തമാക്കി. അദ്ദേഹത്തിന്റെ അടുത്ത് ഇരിക്കുന്നത് പോലും പാപമാണ്. ആവശ്യമെങ്കില്‍ ഗവര്‍ണറെ തെരുവില്‍വെച്ച് കൂടിക്കാഴ്ച നടത്താമെന്നും മമത പറഞ്ഞു. സംഭവം നടന്ന ദിവസത്തെ മുഴുവന്‍ ദൃശ്യങ്ങളും തന്റെ കൈയിലുണ്ടെന്നും കൂടുതല്‍ വീഡിയോയുള്ള ഒരു പെന്‍ഡ്രൈവും തന്റെ കൈയിലുണ്ടെന്നും മമത അവകാശപ്പെട്ടു. രാജ്ഭവന്‍ കരാര്‍ജീവനക്കാരിയുടെ ലൈംഗിക പീഡനപരാതിയുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്നും മമത ആരോപിച്ചു.

രാജ്ഭവനില്‍ വച്ച് രണ്ട് തവണ പീഡന ശ്രമമുണ്ടായെന്നും നുണപരിശോധനക്ക് വിധേയയാകാന്‍ താന്‍ തയാറാണെന്നും പറഞ്ഞ് പരാതിക്കാരി അതേസമയം രംഗത്തുവന്നിട്ടുണ്ട്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം