Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

മോദിയെക്കുറിച്ച് ‘നശീകരണ പ്രധാനമന്ത്രിയെന്ന’ സിനിമയെടുക്കണം; ഇംഗ്ലീഷ് വശമില്ലാത്ത പ്രധാനമന്ത്രിക്ക് ആളുകളുമായി ഇടപെടാനും അറിയില്ല: മമതാ ബനാര്‍ജി

, 12:34 pm

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ രാഷ്ട്രീയ ജീവിതം ആധാരമാക്കി നിര്‍മിച്ച ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ സിനിമയുടെ പശ്ചത്താലത്തില്‍ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും സിനിമയെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബനാര്‍ജി. ‘നശീകരണ പ്രധാനമന്ത്രി’യെന്ന (
 The Disastrous Prime Minister ) പേരില്‍ തിരഞ്ഞെടുപ്പിന് മുമ്പ് സിനിമ തിയേറ്ററിലെത്തിക്കണമെന്നും മമതാ ബനാര്‍ജി പരിഹസിച്ചു.

അവര്‍ ‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന സിനിമയുടെ പേരില്‍ എന്താണെന്ന് ചെയുന്നതെന്ന് നോക്കൂ. അങ്ങനെ നോക്കിയാല്‍ എല്ലാവരും അപ്രതീക്ഷതിമായി പ്രധാനമന്ത്രിയായി മാറിയവരാണ്. താന്‍ കോണ്‍ഗ്രസില്‍ അകന്നു മാറിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയത്. പക്ഷേ ഇപ്പോള്‍ ബിജെപി ചെയുന്നത് ഒരാളെ വികൃതമായി അവതരിപ്പിക്കുകയാണ്.

‘ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ എന്ന സിനിമ ചെയുന്നവര്‍ തിരെഞ്ഞടുപ്പ് മുമ്പ് നശീകരണ പ്രധാനമന്ത്രിയെന്ന സിനിമ കാണണം. അതും വരും ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.

നിങ്ങള്‍ കണ്ണാടിയിലേക്ക് നോക്കൂ. ചിരിക്കാനോ ജനങ്ങളുമായി നന്നായി ഇടപെടുന്നതിനോ മോദിക്ക് കഴിയുന്നില്ല. ജനങ്ങള്‍ മോദിയെ കുറിച്ച് പറയുന്നത് ഗബ്ബാര്‍ സിംഗ് വരുന്നുവെന്നാണ്.മോദിക്ക് ഇംഗ്ലീഷ് വശമില്ല. ഒരുപാട് പ്രസംഗങ്ങള്‍ നടത്തുന്ന വ്യക്തിയാണ് മോദി. പക്ഷേ ഇംഗ്ലീഷ് തീരെ അറിയില്ല. അതിനാല്‍ പ്രസംഗിക്കുമ്പോള്‍ മോദി ടെലിപ്രോംറ്ററിന്റെ സഹായം സ്ഥിരമായി തേടുന്നതെന്നും മമത കൂട്ടിച്ചേര്‍ത്തു

Advertisement