ഹെലികോപ്ടറില്‍ കയറുന്നതിനിടെ മമതാ ബാനര്‍ജിക്ക് അപകടം, വഴുതി വീണു; വീഡിയോ പ്രചരിക്കുന്നു

ഹെലികോപ്ടറില്‍ കയറുന്നതിനിടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വഴുതി വീണു. സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉടന്‍ സഹായത്തിനെത്തിയതിനാല്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലും മറ്റും വ്യാപകമായി പ്രചരിക്കുന്നു.

ഹെലികോപ്ടറിനകത്ത് കയറിയ ഉടനെ കാല്‍ തെറ്റി വീഴുകയായിരുന്നു. വീണുടൻ സുരക്ഷാ ഉദ്യോഗസ്ഥര്‍ മമതയെ പിടിച്ചെഴുന്നേല്‍പിക്കുന്നത് വീഡിയോയില്‍ കാണാം. ദുര്‍ഗാപൂരില്‍ നിന്ന് അസൻസോളിലേക്കുള്ള യാത്ര പുറപ്പെടുകയായിരുന്നു മമത. ശേഷം മമത അസൻസോളിലേക്ക് യാത്ര തിരിച്ചു.

തുടര്‍ച്ചയായി അപകടത്തില്‍പ്പെടുകയാണ് തൃണമൂൽ നേതാവ്. മാര്‍ച്ച് 14 ന് ഖലിഗട്ടിലെ വസതിയില്‍ വെച്ചും വെച്ച് മമതാ അപകടത്തില്‍പ്പെട്ടിരുന്നു. അന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് രക്തസമ്മർദ്ദം താഴ്ന്നതിനെ തുടർന്ന് വീണാണ് മമതാ ബാനർജിക്ക് പരിക്കേറ്റത്. തന്നെ പിന്നിൽ നിന്ന് ആരോ തള്ളിയിട്ടതുപോലെ തോന്നിയെന്ന് അന്ന് മമത പറഞ്ഞിരുന്നു.

ജനുവരിയിൽ മമതാ ബാനർജിയ്ക്ക് കാറപകടത്തിലും പരിക്ക് പറ്റിയിരുന്നു. ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് മടങ്ങുംവഴിയായിരുന്നു അപകടം. മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കാതിരിക്കാൻ മമതാ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്ക് ചവിട്ടുകയായിരുന്നു. വാഹനവ്യൂഹത്തിന് മുന്നിലേക്ക് പെട്ടെന്നൊരു കാർ വരികയായിരുന്നുവെന്നാണ് റിപ്പോർട്ട്. അന്ന് ചെറിയ പരിക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ