പേരിലെ കോണ്‍ഗ്രസും ഒഴിവാക്കി മമത ബാനര്‍ജിയുടെ പാര്‍ട്ടി; ഇനി വെറും തൃണമൂല്‍

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേര് പാര്‍ട്ടി പരിഷ്‌കരിച്ചു. കോണ്‍ഗ്രസില്‍ ഔദ്യോഗികമായി വേര്‍പിരിഞ്ഞതിന്റെ 21ാം വര്‍ഷമാണ് പേരിലെ പരിഷകാരമെന്നത് ശ്രദ്ധേയമാണ്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോഗോയിലും ഇനി പേര് വെറും തൃണമൂല്‍ എന്ന് മാത്രമാണ്.

പുതിയ ലോഗോയില്‍ പച്ചനിറത്തില്‍ പാര്‍ട്ടിയുടെ പേര് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പൂക്കളുടെ ചിത്രവും ലോഗോയില്‍ ഇടംപിടിച്ചിട്ടുണ്ട്.21 വര്‍ഷത്തിനു ശേഷം മാറ്റത്തിന്റെ സമയം എത്തിയെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് പറഞ്ഞു.
പാര്‍ട്ടിയുടെ ബാനറുകളും പോസ്റ്ററുകളും നിന്നുമെല്ലാം കോണ്‍ഗ്രസിന്റെ പേര് ഉപേക്ഷിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത പേര് തൃണമൂല്‍ കോണ്‍ഗ്രസ് എന്ന് തന്നെ തുടരും. പാര്‍ട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍, മുഖ്യമന്ത്രി, മരുമകന്‍ അഭിഷേക് ബാനര്‍ജി, രാജ്യസഭാ എംപി ഡെറക് ഒബ്രിയാന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പുതിയ ലോഗോ ഇടംപിടിച്ചിട്ടുണ്ട്.