കമ്മീഷൻ നടപടിക്കെതിരെ വിമർശനം; കേജരിവാളിന് പിന്തുണയുമായി മമത ബാനർജി

20 ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ രാ​ഷ്ട്ര​പ​തി​യോ​ടു ശുപാ​ർ​ശ ചെ​യ്ത തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീഷ​ന്‍റെ ന​ട​പ​ടി​യെ വി​മ​ർ​ശി​ച്ച് പ​ശ്ചി​മ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നതിനായി ബിജെപി ഒ​രു ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും പു​തി​യ രാ​ഷ്ട്രീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ സ്വാ​ഭാ​വി​ക നീ​തി​ക്കു നി​ര​ക്കു​ന്ന​ത​ല്ലെ​ന്നും മ​മ​ത ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ഡ​ൽ​ഹി​യി​ൽ ​നി​ന്നു​ള്ള 20 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​ഷ​ൻ ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു. ഇ​ര​ട്ട പ​ദ​വി വ​ഹി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ലാ​ണ് ന​ട​പ​ടി. ഇ​ത് സം​ബ​ന്ധി​ച്ച ശുപാർശ കമ്മീഷൻ രാ​ഷ്ട്ര​പ​തി​ക്കു സ​മ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 20 എ​എ​പി എം​എ​ൽ​എ​മാ​ർ​ക്ക് അ​വ​രു​ടെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​നു​ള്ള അ​വ​സ​രം പോ​ലും തെ​ര​ഞ്ഞെ​ടു​പ്പ് കമ്മീ​ഷ​ൻ ന​ൽ​കി​യി​ല്ല. ഇ​ത് നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

ഇ​ത് സ്വാ​ഭാ​വി​ക നീ​തി​യു​ടെ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രാ​ണ്. ഈ ​സ​മ​യം നാം ​അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഘ​ത്തി​നു​മൊ​പ്പം ശ​ക്ത​മാ​യി നി​ല​കൊ​ള്ള​ണമെന്നും മ​മ​ത ട്വീ​റ്റ് ചെ​യ്തു. ഇരട്ട പദവി വഹിച്ചുവെന്ന കാരണത്താൽ ആം ആദ്മിയുടെ 20 എംഎല്‍എമാരെ തെരെഞ്ഞടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിരുന്നു.

വരുമാനമുള്ള ഇരട്ടപദവി ഇവര്‍ വഹിച്ചതായി തെരെഞ്ഞടുപ്പ് കമ്മീഷന്‍ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പുറത്താക്കാനുള്ള ശുപാര്‍ശ തെരെഞ്ഞടുപ്പ് കമ്മീഷന്‍ രാഷ്ട്രപതിക്കു കൈമാറിയത്. എന്നാൽ നിയമപരമായി ഇതിനെ നേരിടുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കുന്നതിനു ഡല്‍ഹി ഹൈക്കോടതി തെരെഞ്ഞടുപ്പിനു അനുമതി നല്‍കിയിരുന്നു.