പശ്ചിമ ബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് വിലക്കി മമത

പശ്ചിമബംഗാളില്‍ എട്ട് ദിവസത്തേക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലാണ് സര്‍ക്കാര്‍ നിലവില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ ജില്ലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും, ഇത്തരം കാര്യങ്ങള്‍ക്ക് തടയിടാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
ഈ മേഖലകളില്‍ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാരിന് ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

‘മാല്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനജ്പൂര്‍, കൂച്ച്ബെഹാര്‍, ജല്‍പായ്ഗുരി, ബിര്‍ഭും, ഡാര്‍ജിലിംഗ് എന്നിവിടങ്ങളിലെ ചില മേഖലകളിലായിരിക്കും ഇന്റര്‍നെറ്റ് തടസപ്പെടുന്നത്. മാര്‍ച്ച് 7 മുതല്‍ 9, മാര്‍ച്ച് 11, 12, 15, 16 തുടങ്ങിയ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 3.15 വരെയാണ് ഇന്റര്‍നെറ്റ് വിലക്കുന്നത്,’ പ്രസ്താവനയില്‍ പറയുന്നു.

ഇന്റര്‍നെറ്റിന് മാത്രമായിരിക്കും ഈ വിലക്കെന്നും, പത്രം, എസ്.എം.എസ്, ഫോണ്‍ കോള്‍ എന്നിവയ്ക്ക് നിരോധനമോ നിയന്ത്രണമോ ഉണ്ടായിരിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാത്തതിന് കേന്ദ്രം പ്രതികാരം വീട്ടുന്നു; 1186.84 കോടിയുടെ കേന്ദ്രവിഹിതം തടഞ്ഞു; കേരള മോഡലിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്ന് മന്ത്രി ശിവന്‍കുട്ടി

വീണ ജോര്‍ജ് ഡല്‍ഹിയിലേക്ക്; ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തും

IPL 2025: വെടിക്കെട്ട് പ്രകടനവുമായി ആർസിബി, പരിശീലനത്തിൽ നേടിയത് 310 റൺസ്; ബോളർമാർ കൊടുത്തതും മറക്കരുതെന്ന് ആരാധകർ

ആശാ വര്‍ക്കര്‍മാരുടെ സമരം; പിണറായി വിജയന്റെ പിടിവാശിയും പിടിപ്പുകേടുമാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണമെന്ന് രമേശ് ചെന്നിത്തല

മലപ്പുറത്ത് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു; ഇലക്ട്രോണിക് കടയില്‍ നിന്ന് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ

മെസി കാരണം എനിക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്, അവസാനം അദ്ദേഹം എതിരാളിയാകും എന്ന് കരുതിയില്ല: പൗലോ മാള്‍ഡീനി

2025ല്‍ പടക്കത്തേക്കാള്‍ ഉച്ചത്തില്‍ പൊട്ടിയ മലയാള സിനിമകള്‍; കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

IPL 2025: കട്ടക്കലിപ്പിൽ രോഹിത് ശർമ്മ, ചെന്നൈ സൂപ്പർ കിങ്സിന് പണി ഉറപ്പ്; വീഡിയോ വൈറൽ

സംസ്ഥാനത്ത് പകുതി വിലയില്‍ മദ്യം; ഓഫര്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ മാത്രം

യുവതലമുറക്ക് ഇനി അവസരങ്ങളുടെ കാലം, കേരളം ഇസ്പോർട്സ് ഹബ്ബായി മാറുന്നു; പുതിയ രൂപരേഖ നോക്കാം