കാവിവസ്ത്രം ധരിച്ച് ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിറ്റിരുന്ന ആള്‍ പിടിയില്‍

ചെന്നൈയില്‍ കാവി വസ്ത്രം ധരിച്ച് പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിറ്റിരുന്നയാളെ പിടികൂടി. എം ദാമു എന്ന 50 വയസ്സുകാരനാണ് അറസ്റ്റിലായത്. ക്ഷേത്രപരിസരത്ത് കഞ്ചാവ് വില്‍പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ക്ഷേത്രങ്ങള്‍ക്ക് സമീപമുള്ളവരെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. റോയപേട്ടില്‍ നിന്നാണ് ഇയാളെ പിടിച്ചത്.

മൈലാപ്പൂരിലെയും റോയപ്പേട്ടയിലെയും വ്യത്യസ്ത ക്ഷേത്രങ്ങള്‍ക്ക് പുറത്ത് ഇയാളെ അന്വേഷണസംഘം കണ്ടിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി ഇത്തരത്തില്‍ വില്‍പന നടത്തി വരികയായിരുന്നു. ഐസ് ഹൗസിലെ എലിഫന്റ് ടാങ്ക് സ്ട്രീറ്റിലെ ഒരു ക്ഷേത്രത്തിന് പുറത്ത് ഇയാളെ കണ്ടപ്പോള്‍ കഞ്ചാവ് വാങ്ങാനെന്ന വ്യാജേനയാണ് പൊലീസ് സമീപിച്ചത്. തുടര്‍ന്ന് ന്യൂസ്‌പേപ്പറില്‍ പൊതിഞ്ഞ് ഇയാള്‍ കഞ്ചാവ് നല്‍കിയപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാളില്‍ നിന്ന് ഏഴ് കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കൂടാതെ, ദാമുവില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ രണ്ട് കൂട്ടാളികളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഞ്ചാവ് കൈമാറിയ തേനിയില്‍ നിന്നുള്ള എം രാജ, മയിലാടുതുറയില്‍ നിന്നുള്ള ഇ ആസൈതമി എന്നിവരാണ് പിടിയിലായത്.

ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ എല്ലാ ആഴ്ചയും ദാമു സ്ഥലം മാറിയിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്ന് കള്ളക്കടത്തിലൂടെയാണ് രണ്ട് വില്‍പനക്കാരും കഞ്ചാവ് തമിഴ് നാട്ടില്‍ കച്ചവടത്തിന് എത്തിച്ചിരുന്നത്. ലഹരിവസ്തുക്കള്‍ കണ്ടെത്താനായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വ്യാപക പരിശോധനയാണ് തമിഴ്‌നാട് പൊലീസ് നടത്തിയത്. അന്വേഷണത്തില്‍ 1400 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഗുഡ്ഖയും കഞ്ചാവും വില്‍പന നടത്തിയതിന് 5000 പേരെ പൊലീസ് ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Latest Stories

'കണ്‍പീലികളും പുരികവും നരയ്ക്കാന്‍ തുടങ്ങി'; ആദ്യമായി അക്കാര്യം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെര്‍മിയ

സഞ്ജുവിനെ അഭിനന്ദിച്ചും ബിസിസിഐയെ കൊട്ടിയും ആദം ഗിൽക്രിസ്റ്ററ്റ്, വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

കുണ്ടന്നൂരിൽ നിന്നും കുറുവാ സംഘത്തെ ഒഴിപ്പിക്കുന്നു; നടപടി ആരോഗ്യവിഭാഗത്തിൻ്റേത്

'രാവണന്റെ നാടിനെ' നയിക്കാന്‍ ഡോ. ഹരിണി അമരസൂര്യ; ശ്രീലങ്കയില്‍ 21 അംഗമന്ത്രിസഭ അധികാരമേറ്റു; കടം മറികടക്കാന്‍ ചെലവ് ചുരുക്കി ഭരണം

"മെസിയുടെ സ്വഭാവം അല്ലെങ്കിലും അങ്ങനെയാണ്, അത് കൊണ്ട് ഞാൻ അദ്ദേഹത്തെ കുറിച്ച് ചിന്തിക്കാറില്ല"; വമ്പൻ വെളുപ്പെടുത്തലുമായി അർജന്റീനൻ പരിശീലകൻ

സിപിഎമ്മിന്റെ പത്ര പരസ്യത്തിലുള്ള ഫേസ്‌ബുക്ക് പോസ്റ്റുകള്‍ പലതും വ്യാജം; നിയമ നടപടി സ്വീകരിക്കുമെന്ന് സന്ദീപ് വാര്യര്‍

വാക്ക് തർക്കത്തിനിടയിൽ പിടിച്ച് തള്ളി, കട്ടിലിൽ തല ഇടിച്ച് മരണം; വിജയലക്ഷ്മി കൊലക്കേസിൽ പ്രതി ജയചന്ദ്രന്റെ മൊഴി പുറത്ത്

'അതൊന്നും പ്രതീക്ഷിച്ച് എന്റെ ചാനലിലേക്ക് വരണ്ട'; പ്രേക്ഷകര്‍ക്ക് മുന്നറിയിപ്പുമായി എലിസബത്ത്

അത് താൻ അങ്ങോട്ട് ഉറപ്പിച്ചോ, സത്യം അറിഞ്ഞിട്ട് സംസാരിക്കണം; സുനിൽ ഗവാസ്‌കറിനെതിരെ ഋഷഭ് പന്ത്

'ഒരു നാട് മുഴുവൻ ഒലിച്ചുപോയിട്ടില്ല, മൂന്ന് വാർഡുകൾ മാത്രമാണ് നശിച്ചത്'; വയനാട് ദുരന്തത്തെ നിസാരവൽക്കരിച്ച് വി മുരളീധരൻ, പ്രതിഷേധം