സുപ്രീംകോടതിക്ക് പുറത്ത് വയോധികന്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു

സുപ്രീം കോടതിക്ക് മുന്നില്‍ വയോധികന്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കോടതിയുടെ പുതിയ കെട്ടിടത്തിന് സമീപമാണ് ഇന്ന് അമ്പത് വയസ് പ്രായമുള്ളയാള്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

ഗുരുതരമായ പൊള്ളലേറ്റ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. നിലവില്‍ ലോക് നായക് ജയ് പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ് ഇദ്ദേഹം.

Read more

ഉത്തര്‍ പ്രദേശിലെ നോയിഡ സ്വദേശിയായ രാജ ബാബു ഗുപ്തയാണ് തീകൊളുത്തിയത്. നോയിഡ സെക്ടര്‍ 128 ലെ ഒരു ഫാക്ടറിയില്‍ തൊഴിലാളിയാണ് ഇദ്ദേഹം. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമല്ല.