മമതയുടെ സ്വകാര്യവസതിയിലേക്ക് അതിക്രമിച്ചു കയറി; യുവാവ് അറസ്റ്റിൽ

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിലേക്ക് അതിക്രമിച്ച് കയറിയയാൾ അറസ്റ്റിൽ. മമതയുടെ ദക്ഷിണ കൊൽക്കത്തയിലെ കാളിഘട്ട് ഏരിയയിലെ വസതിയിലാണ് ഞായറാഴ്ച പുലർച്ചെ യുവാവ് അതിക്രമിച്ച് കയറിയത്. ഏതാനും മണിക്കൂർ വീടിന്റെ പരിസരത്ത് തങ്ങിയ ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി പൊലീസിൽ ഏൽപ്പിച്ചു വെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു.

പ്രതിയുടെ പൂർണവിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്നും  പൊലീസ് പറഞ്ഞു. ഞാറഴ്ച്ച പുലർച്ചെ ഒരു മണിയോടെ 34 ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള മമതയുടെ വീടിന്റെ മതിൽ ചാടിയാണ് പ്രതി അകത്തേക്ക് കടന്നത്. രാത്രി മുഴുവൻ വീട്ടുമുറ്റത്തെ മൂലയിൽ ഇരുന്ന ഇയാളെ രാവിലെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

മുഖ്യമന്ത്രിയുെട സുരക്ഷ ഉദ്യോ​ഗസ്ഥരാണ് കാളിഘട്ട് പൊലീസിനെ വിവരമറിയിച്ചത്. പ്രതിയെകുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിക്കുകയാണന്ന് സിറ്റി പോലീസ് കമ്മീഷണർ വിനീത് ഗോയൽ പറഞ്ഞു. സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പെടെ കൊൽക്കത്ത പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

അതീവ സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സ്വകാര്യ വസതിക്ക് കാവൽ നിൽക്കുന്ന ഉദ്യോഗസ്ഥരെ മുഴുവൻ മറികടന്ന് പ്രതി എങ്ങനെ വീട്ടുവളപ്പിലേക്ക് കയറിയെന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം. സുരക്ഷവീഴ്ചയ്ക്ക് പിന്നിലുള്ള കാരണം കണ്ടെത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു