ബിൽ അടച്ചില്ല;  മധ്യവയസ്കനായ രോഗിയെ ആശുപത്രിയിലെ കട്ടിലിൽ കെട്ടിയിട്ടു

മധ്യപ്രദേശിൽ ബിൽ അടക്കാത്തതിനെ തുടർന്ന് മധ്യവയസ്കനായ​ രോഗിയെ ആശുപത്രി കിടക്കയിൽ കൈയും കാലും കെട്ടിയിട്ടു. ഷാജാപൂർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന ആശുപത്രിയിലാണ്​ സംഭവം.

ആശുപ​​ത്രിയിൽ പ്രവേശിച്ചപ്പോൾ 5000 രൂപ മുൻകൂറായി അടച്ചിരുന്നു. രണ്ടു ദിവസത്തിനുശേഷം വീണ്ടും 11000 രൂപ അടക്കാൻ ആശുപത്രി അധികൃതർ ആവശ്യ​െപ്പടുകയായിരുന്നു. ഇനി ഞങ്ങളുടെ കൈയിൽ പണമി​​ല്ല -രോഗിയുടെ മകൾ പറഞ്ഞു.

സംഭവത്തിൻെറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പടർന്നതോടെ മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാൻ അന്വേഷണത്തിന്​ ഉത്തരവിട്ടു. സംഭവത്തിൽ ജില്ല അധികൃതർ അന്വേഷണം ആരംഭിക്കുകയും ചെയ്​തു.

അതേസമയം അദ്ദേഹത്തിന്​ അപസ്​മാരം പോലെയുള്ള രോഗമുണ്ടെന്നും അതിനാൽ സ്വയം ഉപദ്രവിക്കാതിരിക്കാനാണ്​ കെട്ടിയിട്ട​െതന്നും ആശുപത്രി അധികൃതർ പറയുന്നു. മാനുഷിക പരിഗണയിൽ ഇദ്ദേഹത്തിൻെറ ബിൽ നേരത്തേ തന്നെ എഴുതിത്തള്ളിയിരുന്നതായും​ ഡോക്​ടർ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം