പി.എം.സി ബാങ്ക് അഴിമതി; 90 ലക്ഷം നിക്ഷേപിച്ച വ്യക്തി പ്രതിഷേധത്തിന് മണിക്കൂറുകൾക്ക് ശേഷം മരിച്ചു

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ (പിഎംസി) ബാങ്കിൽ 90 ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്ന അക്കൗണ്ട് ഉടമ. തിങ്കളാഴ്ച മുംബൈ കോടതിക്ക് പുറത്ത് ബാങ്കിലെ ഉപഭോക്താക്കളുടെ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തതിന് മണിക്കൂറുകൾക്ക് ശേഷം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

51- കാരനായ സഞ്ജയ് ഗുലാത്തി തിങ്കളാഴ്ച രാവിലെ കോടതിക്ക് പുറത്ത് പ്രതിഷേധ മാർച്ചിന് പോയി. തന്റെ നിക്ഷേപം അഴിമതി കുരുക്കിൽ ആയ പിഎംസി ബാങ്കിൽ അകപ്പെട്ട സാഹചര്യത്തിൽ സഞ്ജയ് ഗുലാത്തി സമ്മർദ്ദത്തിലായിരുന്നുവെന്ന് പ്രക്ഷോഭകാരികളിൽ ഒരാളായ മനാലി നാർക്കർ പറഞ്ഞു. സഞ്ജയ് ഗുലാത്തിയുടെ ഓർമ്മയിൽ ഇന്ന് വൈകുന്നേരം നിക്ഷേപകർ സമാധാനപരമായി മെഴുകുതിരി കത്തിച്ച് മാർച്ച് നടത്തുമെന്ന് നാർക്കർ പറഞ്ഞു.

80- കാരനായ പിതാവിനൊപ്പമാണ് ഒഷിവാര നിവാസിയായ സഞ്ജയ് ഗുലാത്തി പ്രതിഷേധത്തിൽ പങ്കെടുത്തത്. തിങ്കളാഴ്ച അത്താഴം കഴിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം മരിച്ചുവെന്ന് ഓഷിവാര പൊലീസ് സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥൻ വാർത്താ ഏജൻസി പിടിഐയോട് പറഞ്ഞു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം