‘മണിപ്പുരിലെ സംഘർഷത്തിന് മതവുമായി ബന്ധമില്ല'; ഉടൻ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. സംഘർഷത്തിന് മതവുമായി ബന്ധമില്ലെന്നും ലഹരിക്കെതിരെ എടുത്ത കടുത്ത നടപടികളാണ് മണിപ്പൂരിലെ സംഘർഷത്തിന് കാരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മതപരമായ സംഘർഷം എന്നത് അഭ്യൂഹം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മ്യാന്മറിൽ നിന്നുള്ള അനധികൃത കുടിയേറ്റവും ലഹരിയുമാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും ബിരേൻ സിംങ് പറഞ്ഞു. മണിപ്പൂർ സർക്കാർ ലഹരിക്കെതിരെ കടുത്ത നടപടികൾ എടുത്തുവെന്നും ഇരുപത്തയ്യായിരം ഹെക്ടർ പോപ്പി പ്ലാന്റേഷനുകൾ സർക്കാർ നശിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അറുപതിനായിരം കോടിയുടെ ലഹരിമരുന്ന് പിടികൂടി. 3200 ലഹരി കടത്തുകാരെ അറസ്റ്റ് ചെയ്തു. ഇതാണ് സംഘർഷത്തിന് കാരണമായതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം സംഘർഷത്തിൽ 40000 ഓളം പേർക്ക് വീട് നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിൻ്റെ നേതൃത്വത്തിൽ വിവിധ വിഭാഗക്കാരുമായി ചർച്ച നടത്തും. സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നുണ്ട്.

പ്രശ്നങ്ങൾ ചർച്ചയിലൂടെ മാത്രമേ പരിഹരിക്കാൻ കഴിയൂവെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക് ആഹാരവും മെഡിക്കൽ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. വീട് നഷ്ടമായവർക്ക് പകരം വീടുകൾ നിർമ്മിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംഘർഷബാധിതരെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം