മണിപ്പൂരിൽ അവശ്യവസ്തുക്കളുടെ വിതരണം ഉറപ്പാക്കണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി

മണിപ്പൂരിൽ ഉടനീളം ഭക്ഷണം, മരുന്നുകൾ മറ്റ് അവശ്യവസ്തുക്കൾ എന്നിവയുടെ സുഗമമായ വിതരണം ഉറപ്പാക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി. ദേശീയപാതകളിലെ ഗതാഗത തടസം നീക്കംചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

മണിപ്പൂരുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. സുപ്രീംകോടതി നിയോഗിച്ച ഗീതാ മിത്തൽ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി നിർദേശം. പ്രശ്ന ബാധിത ഇടങ്ങളിൽ ഹെലികോപ്റ്റർ വഴി എങ്കിലും അവശ്യവസ്തുക്കൾ എത്തിക്കണമെന്നും സുപ്രീംകോടതി ഉത്തരവിൽ പറയുന്നു.

അതേസമയം, മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. മൂന്ന് ദിവസത്തിനിടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. 18 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൂരാചന്ദ്പൂർ – ബിഷ്ണുപൂർ അതിർത്തിയിൽ മെയ്‌തേയ്- കുകി വെടിവെയ്പ്പ് തുടരുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ