മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയ്ക്ക് ജാമ്യം; വിചാരണ നടത്താതെ പൗരന്റെ അവകാശം ലംഘിക്കുന്നെന്ന് സുപ്രീംകോടതി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. സിബിഐ, ഇഡി കേസുകളിൽ ഉപാധികളോടെയാണു സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. 17 മാസത്തെ ജയിൽ വാസത്തിന് ഒടുവിലാണ് സിസോദിയ പുറത്തിറങ്ങുന്നത്. ജസ്റ്റിസ് ബിആർഗവായ്, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

ജാമ്യത്തിനായി സിസോദിയയെ വിചാരണ കോടതിയിലേക്ക് അയയ്ക്കുന്നതു നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിനു തുല്യമാണെന്നു കോടതി നിരീക്ഷിച്ചു. 17 മാസമായി ജയിലിൽ കഴിയുന്ന ഒരാളുടെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. വേഗത്തിൽ വിചാരണ നടത്തണമെന്ന പൗരന്റെ അവകാശം ലംഘിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.

10 ലക്ഷം രൂപ കോടതിയിൽ കെട്ടിവയ്ക്കണം. പാസ്പോർട്ട് സറണ്ടർ ചെയ്യണമെന്നും എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റഷനിൽ ഹാജരാകണമെന്നും സിസോദിയക്ക് നിർദേശമുണ്ട്. സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ നടത്തരുതെന്നും നിർദേശിച്ചു.

അഴിമതി നിരോധന നിയമപ്രകാരം 2023 ഫെബ്രുവരി 26നാണു സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് അതേവർഷം മാർച്ച് 9ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് രേഖപ്പെടുത്തി.

Latest Stories

സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കരഞ്ഞൊഴിഞ്ഞ് മൈതാനം, ഹൈദരാബാദിനോടും പൊട്ടി ബ്ലാസ്റ്റേഴ്‌സ്; അതിദയനീയം ഈ പ്രകടനം

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

റേഷന്‍ മസ്റ്ററിംഗ് എങ്ങനെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം?

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!

എനിക്കെതിരെയും വധഭീഷണിയുണ്ട്, എങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല: വിക്രാന്ത് മാസി

'സിങ്കം തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബിസിസിഐയുടെ മുഖത്തടിച്ച് ശ്രേയസ് അയ്യർ