മൻമോഹൻ സിംഗിന്റെ സംസ്കാരം നാളെ 11 മണിക്ക്; എഐസിസിയിൽ പൊതുദർശനം, പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ സംസ്കാരം നാളെ 11 മണിക്ക് നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം. മൃതദേഹം രാവിലെ 8 മണിക്ക് എഐസിസി ആസ്ഥാനത്തെത്തിക്കും. എഐസിസിയിൽ പൊതുദർശനത്തിനുള്ള സംവിധാനം ഒരുക്കും. രാവിലെ ഒമ്പതരയോടെ സംസ്‌കാര സ്ഥലത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും.