കാര്‍ഷിക മേഖല വളര്‍ച്ച നേടാതെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കില്ലെന്ന് മന്‍മോഹന്‍ സിങ്

കാര്‍ഷിക മേഖല വളര്‍ച്ച നേടാതെ കര്‍ഷകരുടെ വരുമാനം വര്‍ധിക്കില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. വരും വര്‍ഷങ്ങളില്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയില്‍ 12 ശതമാനം വര്‍ധന രേഖപ്പെടുത്തിയാല്‍ മാത്രമെ
കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിക്കൂവെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ രണ്ടു ദിവസത്തിനു മുമ്പ് അവതരിപ്പിച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട് പ്രകാരം 4.1 ശതമാനമായിരിക്കും ഈ സാമ്പത്തിക വര്‍ഷം കാര്‍ഷിക മേഖലയുടെ വളര്‍ച്ചയെന്നാണ് പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരള്‍ച്ച നേരിട്ടിരുന്നു, എന്നിട്ടും കാര്‍ഷികമേഖല കൈവരിച്ച വളര്‍ച്ചയില്‍ നിന്നും നേരിയ വര്‍ധന മാത്രമാണിത്.

കര്‍ഷകരുടെ പുരോഗതിക്ക് വേണ്ടി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണം. അതിനു പരിഹാരം കാണാതെ കാര്‍ഷിക പുരോഗതി സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.