ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഞായറാഴ്ച ഉച്ചയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിക്കൊപ്പം ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാലയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇത് രണ്ടാം തവണയാണ് ബി.ജെ.പി. നേതാവായ മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാണയില്‍ മുഖ്യമന്ത്രിയാകുന്നത്.എന്നാല്‍ 53 ലര്‍ഷത്തിനിടക്കെ ആദ്യമായാണ് കോണ്‍ഗ്രസ്സ് അല്ലാത്ത ഒരു പാര്‍ട്ടിക്ക് ഭരണതുടര്‍ച്ച സംസ്ഥാനത്ത് ലഭിക്കുന്നത്. ബി.ജെ.പിയുമായുള്ള ധാരണപ്രകാരമാണ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഹരിയാനയില്‍ ഉപമുഖ്യമന്ത്രി പദം ലഭിച്ചത്.
ചടങ്ങില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും പങ്കെടുത്തു. കേന്ദ്രമന്ത്രി ജെ പി നദ്ദ, അകാലിദള്‍ മേധാവി പ്രകാശ് സിംഗ് ബാദല്‍, മകന്‍, മുതിര്‍ന്ന പാര്‍ട്ടി നേതാവ് സുഖ്ബീര്‍ ബാദല്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്.കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ ഹൂഡയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബി.ജെ.പിക്ക് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ജെ.ജെ.പിയുടെയും സ്വതന്ത്രരുടെയും
പിന്തുണയോടെയാണ് ഖട്ടാര്‍ വീണ്ടും സര്‍ക്കാര്‍ രൂപവത്കരിച്ചത്. ഇതുസംബന്ധിച്ച് ജെ.ജെ.പി നേതാക്കളുമായി അമിത് ജെ.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പി സര്‍ക്കാറിനെ പിന്തുണക്കുന്നതിന് ജെ.ജെ.പി നേതാവ് ദുശ്യന്ത് ചൗതാലക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രിസ്ഥാനങ്ങളുമാണ് ബി.ജെ.പി നല്‍കുന്നത്.
Read more
90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. 10 സീറ്റാണ് ജെ.ജെ.പി നേടിയത്. കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടിയിരുന്നത്. സ്വതന്ത്രന്മാരും പിന്തുണച്ചതോടെ ബി.ജെ.പി സര്‍ക്കാറിന് ഭാവിയില്‍ ആശങ്കയില്ലാതെ ഭരണത്തില്‍ തുടരാം.കോണ്‍ഗ്രസിന് 31 സീറ്റാണ് ലഭിച്ചത്.