ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ഞായറാഴ്ച ഉച്ചയോടെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിക്കൊപ്പം  ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാലയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഇത് രണ്ടാം തവണയാണ് ബി.ജെ.പി. നേതാവായ മനോഹര്‍ലാല്‍ ഖട്ടാര്‍ ഹരിയാണയില്‍ മുഖ്യമന്ത്രിയാകുന്നത്.എന്നാല്‍ 53 ലര്‍ഷത്തിനിടക്കെ ആദ്യമായാണ് കോണ്‍ഗ്രസ്സ് അല്ലാത്ത ഒരു പാര്‍ട്ടിക്ക് ഭരണതുടര്‍ച്ച സംസ്ഥാനത്ത് ലഭിക്കുന്നത്. ബി.ജെ.പിയുമായുള്ള ധാരണപ്രകാരമാണ് ദുഷ്യന്ത് ചൗട്ടാലയ്ക്ക് ഹരിയാനയില്‍ ഉപമുഖ്യമന്ത്രി പദം ലഭിച്ചത്.

ചടങ്ങില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാരും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും പങ്കെടുത്തു. കേന്ദ്രമന്ത്രി ജെ പി നദ്ദ, അകാലിദള്‍ മേധാവി പ്രകാശ് സിംഗ് ബാദല്‍, മകന്‍, മുതിര്‍ന്ന പാര്‍ട്ടി നേതാവ് സുഖ്ബീര്‍ ബാദല്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുത്തത്.കോണ്‍ഗ്രസിന്റെ ഭൂപീന്ദര്‍ ഹൂഡയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബി.ജെ.പിക്ക് ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ജെ.ജെ.പിയുടെയും സ്വതന്ത്രരുടെയും
പിന്തുണയോടെയാണ് ഖട്ടാര്‍ വീണ്ടും സര്‍ക്കാര്‍ രൂപവത്കരിച്ചത്. ഇതുസംബന്ധിച്ച് ജെ.ജെ.പി നേതാക്കളുമായി അമിത് ജെ.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പി സര്‍ക്കാറിനെ പിന്തുണക്കുന്നതിന് ജെ.ജെ.പി നേതാവ് ദുശ്യന്ത് ചൗതാലക്ക് ഉപമുഖ്യമന്ത്രി സ്ഥാനവും രണ്ട് മന്ത്രിസ്ഥാനങ്ങളുമാണ് ബി.ജെ.പി നല്‍കുന്നത്.

90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. 10 സീറ്റാണ് ജെ.ജെ.പി നേടിയത്. കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടിയിരുന്നത്. സ്വതന്ത്രന്മാരും പിന്തുണച്ചതോടെ ബി.ജെ.പി സര്‍ക്കാറിന് ഭാവിയില്‍ ആശങ്കയില്ലാതെ ഭരണത്തില്‍ തുടരാം.കോണ്‍ഗ്രസിന് 31 സീറ്റാണ് ലഭിച്ചത്.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു