മലമുകളിലെ ക്ഷേത്രത്തില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധി തീര്‍ത്ഥാടകര്‍; ദീപാവലി ആഘോഷങ്ങള്‍ക്കിടെ ചിക്കമംഗളൂരുവില്‍ അപകടം

കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ദീപാവലിയെ തുടര്‍ന്നുള്ള അനിയന്ത്രിതമായി തിരക്ക് മൂലം അപകടം. തീര്‍ത്ഥാടനത്തിനെത്തിയവര്‍ ചെളിയില്‍ കാല്‍ വഴുതി വീണതാണ് അപകടത്തിന് കാരണം. മലമുകളിലെ ക്ഷേത്രത്തിലെ തീര്‍ത്ഥാടകരുടെ തിരക്ക് അനിയന്ത്രിതമായിരുന്നു.

ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. അപകടത്തില്‍ തിക്കിലും തിരക്കിലും പെട്ടും 12 പേര്‍ക്ക് പരിക്കേറ്റു. നിരവധി തീര്‍ത്ഥാടകര്‍ മലമുകളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വിവരം. നരക ചതുര്‍ദശി ദിവസമായ ഇന്ന് മലകയറാനെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്.

വനം വകുപ്പിന്റെ കീഴിലുള്ള പ്രദേശത്തെ ക്ഷേത്രത്തിലേക്ക് കയറാന്‍ പാസ്സും അനുമതിയും ആവശ്യമായിരുന്നു. എന്നാല്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങളില്‍ താത്കാലിക ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് മലയിലേക്ക് നിരവധി തീര്‍ത്ഥാടകരെത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

Latest Stories

അനശ്ചിതത്വങ്ങള്‍ അവസാനിച്ചു, കെ മുരളീധരന്‍ പ്രചരണ രംഗത്ത്; 5ന് ചേലക്കരയും 10ന് പാലക്കാടും

ദീപാവലിയില്‍ പൊട്ടിയത് ശിവകാശിയിലെ 6000 കോടിയുടെ പടക്കങ്ങള്‍; ഉത്പാദനത്തിന് പ്രതികൂലമായത് സുപ്രീംകോടതിയുടെ ഈ വിധി

ഇന്ത വില്ലന്‍ യാരടാ? ഫഹദോ അതോ യാക്കൂസ ഗ്യാങ്ങിലെ വില്ലനോ? ആ ഡ്രാഗണ്‍ ചിഹ്നം സൂചിപ്പിക്കുന്നത് ഇതാണ്..

നീലേശ്വരം കളിയാട്ടത്തിനിടയിലെ അപകടം; റിമാൻഡിലായിരുന്ന പ്രതികൾക്ക് ജാമ്യം

പുതിയ ട്രെയിൻ ടിക്കറ്റ് ബുക്കിങ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ; മാറ്റങ്ങളറിയാം

കഴിഞ്ഞ ദിവസം ഇന്ത്യക്ക് വേണ്ടി കളിച്ചു ഇപ്പോൾ പാകിസ്ഥാൻ ടീമിൽ, ഇത് സിനിമയല്ല സത്യകഥ ; അപൂർവ റെക്കോഡ്

ഇന്ത്യക്കാര്‍ക്ക് കാറുകള്‍ വേണ്ട; 8 ലക്ഷത്തോളം കാറുകള്‍ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്നു; കാറുകള്‍ക്ക് വില കുത്തനെ ഇടിയുമോ?

എസ്എസ്എൽസി ഹയർസെക്കണ്ടറി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ഇന്ത്യയുടെ 'ഡ്രീം ഗേൾ'; സംവിധായിക ആകാൻ ആഗ്രഹിച്ച വിശ്വസുന്ദരി !

ജീവന്‍ തോമസിന്റെ തിരോധാനവും വാകത്താനം കൂട്ടക്കൊല കേസിന്റെ ചുരുളുകളും; 'ഒരു അന്വേഷണത്തിന്റെ തുടക്കം' നവംബര്‍ 8ന് തിയേറ്ററുകളിലേക്ക്