രാജ്യത്ത് മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ നിലവില്‍ നാല് ജില്ലകളില്‍; രണ്ട് വര്‍ഷത്തിനുള്ളില്‍ നക്‌സലിസം ഇല്ലാതാക്കുമെന്ന് അമിത്ഷാ

രാജ്യത്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ നക്‌സലിസം ഇല്ലാതാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. നക്‌സലിസത്തിനെതിരെ സുരക്ഷസേന ആക്രമണങ്ങള്‍ ശക്തമാക്കിയതായും അമിത്ഷാ പറഞ്ഞു. നക്‌സല്‍ ആക്രമണത്തിന് ഇരയായവരുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന.

2026 മാര്‍ച്ച് 31ന് ഉള്ളില്‍ രാജ്യത്ത് നിന്ന് നക്‌സലിസത്തെ തുടച്ച് നീക്കും. നക്‌സല്‍ ആക്രമണങ്ങളും പ്രത്യയശാസ്ത്രവും ഇല്ലാതാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനം. 2026 മാര്‍ച്ച് 31ന് നക്‌സലിസത്തിന്റെ അവസാന ദിനമാണ്. മാവോയിസ്റ്റ് പ്രശ്‌നങ്ങള്‍ നിലവില്‍ നാല് ജില്ലകളില്‍ മാത്രമാണുള്ളതെന്നും അമിത്ഷാ പറഞ്ഞു.

മാവോയിസ്റ്റുകള്‍ക്കെതിരായ നടപടികളില്‍ രാജ്യത്ത് സുരക്ഷ സേന വലിയ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. നേപ്പാളിലെ പശുപതിനാഥ് മുതല്‍ ആന്ധ്രയിലെ തിരുപ്പതി വരെ രാജ്യത്തേക്ക് ഒരു ഇടനാഴി സൃഷ്ടിക്കാനായിരുന്നു മാവോയിസ്റ്റ് പദ്ധതി. മോദി സര്‍ക്കാര്‍ മാവോയിസ്റ്റ് പദ്ധതിയെ തകര്‍ത്തെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

'എനിക്കും ആ പ്രായത്തിൽ ഒരു കുട്ടിയുണ്ട്; അച്ഛൻ്റെ വികാരം എനിക്ക് മനസിലാകില്ലേ?'; അല്ലു അർജുൻ

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി