തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

മഹാരാഷ്ട്രയില്‍ വ്യത്യസ്ത തിരഞ്ഞെടുപ്പ് വാഗ്ദാനവുമായി ശരദ് പവാര്‍ പക്ഷം എന്‍സിപി സ്ഥാനാര്‍ത്ഥി. പാര്‍ലി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന രാജാസാഹിബ് ദേശ്മുഖ് ആണ് മണ്ഡലത്തില്‍ വ്യത്യസ്ത വാഗ്ദാനങ്ങളുമായി പ്രചരണത്തിനിറങ്ങിയിരിക്കുന്നത്. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ അവിഹാതിരായ എല്ലാ യുവാക്കളുടെയും വിവാഹം നടത്തുമെന്നാണ് വാഗ്ദാനം.

ഇതിന് പുറമേ തന്നെ എംഎല്‍എയായി തിരഞ്ഞെടുത്താല്‍ യുവാക്കള്‍ക്ക് ജീവിക്കാനുള്ള മാര്‍ഗവും നല്‍കുമെന്ന് രാജാസാഹിബ് ദേശ്മുഖ് നല്‍കുന്ന വാഗ്ദാനം. തിരഞ്ഞെടുപ്പ് പ്രചരണ റാലിയിലാണ് സ്ഥാനാര്‍ത്ഥി വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ പത്ത് വര്‍ഷമായി മണ്ഡലത്തില്‍ പുതിയ തൊഴില്‍ സാധ്യതകള്‍ രൂപപ്പെടുന്നില്ലെന്നും രാജാസാഹിബ് ആരോപിച്ചു.

Read more

പാര്‍ലിയിലെ യുവാക്കള്‍ക്ക് ജോലിയുണ്ടോ അതോ ബിസിനസ് ആണോ എന്നാണ് വിവാഹാലോചനകള്‍ വരുമ്പോള്‍ അന്വേഷിക്കുക. എന്നാല്‍ സര്‍ക്കാര്‍ ജോലി നല്‍കാതെ എങ്ങനെയാണ് യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതെന്ന് രാജാസാഹിബ് ചോദിച്ചു. രാജാസാഹിബിന്റെ എതിര്‍ സ്ഥാനാര്‍ത്ഥി നിലവിലെ മന്ത്രി ധനഞ്ജയ് മുണ്ടെയാണ്.