വിവാഹം ചെയ്തത് ഐഎഎസ് ഉദ്യോഗസ്ഥനെ; കാമുകന്‍ ഗുണ്ടാനേതാവ്; കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ജീവനൊടുക്കി

ഗുണ്ടാനേതാവിനൊപ്പം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി. ഗുജറാത്ത് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ സെക്രട്ടറിയായ രണ്‍ജിത് കുമാറിന്റെ ഭാര്യ സൂര്യ ജയ് ആണ് ജീവനൊടുക്കിയത്. സൂര്യ ഒന്‍പത് മാസം മുന്‍പ് ഗുണ്ടാനേതാവായ മഹാരാജയ്‌ക്കൊപ്പം വീട് വിട്ട് പോയിരുന്നു.

യുവതിയുടെ ആണ്‍ സുഹൃത്തായിരുന്നു ഗുണ്ടാനേതാവായ മഹാരാജ. വീടുവിട്ട് പോയ ശേഷം സൂര്യ ജൂലൈ 11ന് ഗുണ്ടാനേതാവിനൊപ്പം ചേര്‍ന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയാണ്. കേസില്‍ സൂര്യയ്ക്കായി മധുര പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയായിരുന്നു സൂര്യ ഭര്‍ത്താവിന്റെ താമസ സ്ഥലത്തേക്ക് തിരികെയെത്തിയത്.

എന്നാല്‍ സൂര്യ വീട്ടിലെത്തുമ്പോള്‍ രണ്‍ജിത് കുമാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. സൂര്യ വീട്ടിലെത്തിയ വിവരം അറിഞ്ഞ രണ്‍ജിത് ഭാര്യയെ വീട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് വീട്ടുജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതേ തുടര്‍ന്ന് സൂര്യയെ വീട്ടില്‍ പ്രവേശിക്കാന്‍ വീട്ടുജോലിക്കാര്‍ അനുവദിച്ചില്ല. ഇതിന് പിന്നാലെ സൂര്യ കൈയില്‍ കരുതിയിരുന്ന വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

തുടര്‍ന്ന് സൂര്യയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റ് ഭയന്നാണ് സൂര്യ വീട്ടില്‍ തിരിച്ചെത്തിയതെന്നാണ് രണ്‍ജിത് കുമാറിന്റെ അഭിഭാഷകന്‍ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ