'എന്നെ വിവാഹം കഴിക്കൂ... ഐശ്വര്യ'; പരസ്യബോർഡിൽ പ്രണയാഭ്യര്‍ത്ഥന നടത്തി യുവാവ്

ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ വൈറലായി ഒരു പരസ്യബോർഡ് പ്രണയ അഭ്യർത്ഥന. പണ്ട് മുതലേ പ്രണയം തുറന്ന് പറയാൻ എല്ലാവർക്കും മടിയാണ്. തുറന്ന് പറയുന്നവർ വളരെ വിരളവുമാണ്. ഇനി പ്രണയം തുറന്ന് പറഞ്ഞാൽ തന്നെ അത് തുറന്ന് പറയാൻ ആളുകൾ കണ്ടെത്തുന്ന രീതിയും വ്യത്യസ്തമാണ്. മൊബൈൽ ഫോണും മറ്റും ഉള്ള ഈ കാലത്ത് പിന്നെ മറ്റ് വഴികൾ കണ്ടെത്തേണ്ട കാര്യവുമില്ലാലോ. എന്നാൽ ഇക്കഴിഞ്ഞ ദിവസം ഇതിൽ നിന്നും വ്യത്യസ്തമായി ഒരു പരസ്യബോർഡ്  പ്രണയാഭ്യര്‍ത്ഥന സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സംഭവം മറ്റൊന്നുമല്ല. മകരന്ദ് നഗറിലെ ഇലക്‌ട്രിസിറ്റി പവർഹൗസിനോട് ചേർന്നുള്ള തിരക്കേറിയ ജിടി റോഡിന് നടുവിൽ ഒരു വലിയ പരസ്യബോർഡ് പ്രത്യക്ഷപ്പെട്ടു. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. ‘എന്നെ വിവാഹം കഴിക്കൂ, ഐശ്വര്യ…നിങ്ങളുമായി ആദ്യ കാഴ്ചയിൽ കണ്ടുമുട്ടിയത് മുതൽ ഞാൻ നിങ്ങളുടേതാണ്. അവസാന ശ്വാസം വരെ നിങ്ങളുടെ അരികിൽ ഉണ്ടായിരിക്കുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു’. ഇതാണ് ആ പ്രണയാഭ്യർത്ഥന. ഒപ്പം പ്രണയാഭ്യര്‍ത്ഥനയുടെ ഒരു ചിത്രവും പ്രണയ ചിഹ്നങ്ങളും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്.

സ്വന്തം ഇഷ്ടം തുറന്ന് പറയാന്‍ പറ്റാതെ ജീവിക്കേണ്ടി വരുന്നവരുടെ നിരവധി കഥകളും സിനിമകളും ഇതിനകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ പൊതു നിരത്തില്‍ ഇതുപോലൊരു പ്രണയാഭ്യർത്ഥന ആദ്യമായിട്ടാണ്. ഈ പരസ്യബോർഡ്  ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. അതേസമയം സംഭവം ശ്രദ്ധയിൽപെട്ട പൊലീസ് ഉദ്യോഗസ്ഥർ പരസ്യബോർഡ് നീക്കം ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest Stories

ആർസിബി ക്യാപ്റ്റൻ ആകുന്നത് ക്രുനാൽ പാണ്ഡ്യ? വിരാട് എവിടെ എന്ന് ആരാധകർ; സംഭവം ഇങ്ങനെ

'എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകം'; മലയാളം സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യം: പ്രേംകുമാര്‍

"ആ താരത്തെ ഒരു ടീമും എടുത്തില്ല, എനിക്ക് സങ്കടം സഹിക്കാനാവുന്നില്ല"; ആകാശ് ചോപ്രയുടെ വാക്കുകൾ വൈറൽ

'ഭരണഘടനയെ അപമാനിച്ചതിൽ അന്വേഷണം നേരിടുന്നയാൾ, മന്ത്രിസഭയിൽ നിന്നും പുറത്താക്കണം'; സജി ചെറിയാനെതിരെ ഗവർണർക്ക് കത്ത്

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്; പ്രതി രാഹുൽ പി ഗോപാൽ റിമാൻഡിൽ

"എനിക്ക് കുറ്റബോധം തോന്നുന്നു, ഞാൻ വർഷങ്ങൾക്ക് മുന്നേ സിദാനോട് ചെയ്ത പ്രവർത്തി മോശമായിരുന്നു"; മാർക്കോ മറ്റെരാസി

വയനാട് ഉരുൾപൊട്ടൽ; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്സ്

തോൽക്കുമ്പോൾ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം; ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്ന ഹർജി തള്ളി

ഇനിയൊരു വിട്ടുവീഴ്ചയില്ല, മുഖ്യമന്ത്രി കസേരയില്‍ കടുംപിടുത്തവുമായി ബിജെപി; രാജിവെച്ച് കാവല്‍ മുഖ്യമന്ത്രിയായിട്ടും സ്ഥാനമൊഴിയാന്‍ മനസില്ലാതെ ഷിന്‍ഡെയുടെ നീക്കങ്ങള്‍

ബിജെപിയിൽ തമ്മിലടി രൂക്ഷം; വയനാട് മുൻ ജില്ലാ പ്രസിഡന്റ് രാജി വച്ചു, ഇനി കോൺഗ്രസിലേക്ക്?