മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ രോഗികളുടെ കൂട്ടമരണവുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കഴിഞ്ഞ 48 മണിക്കൂറിനിടെ മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നിരിക്കുകയാണ്. ഹാരാഷ്ട്ര നന്ദേഡിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. മൂന്നംഗ അന്വേഷണ സമിതിയാണ് ഇന്ന് റിപ്പോർട്ട് നൽകുക.
കഴിഞ്ഞ ദിവസം 12 നവജാത ശിശുക്കൾ ഉൾപ്പടെ 24 രോഗികൾ മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് 7 മരണങ്ങൾകൂടി സംഭവിച്ചു. കൂട്ടമരണത്തില്‍ പ്രതികരണവുമായി ആശുപത്രി അധികൃതരും രംഗത്തെത്തിയിരുന്നു. മതിയായ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെന്ന് തുറന്നു സമ്മതിക്കുകയായിരുന്നു ആശുപത്രി അധികൃതർ.
ആവശ്യത്തിനു മരുന്നും സ്റ്റാഫും ഇല്ലെന്നും അധികൃതർ പറയുന്നു. സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസും രംഗത്തെത്തിയിരുന്നു.
സംസ്ഥാനത്തെ ട്രിപ്പിള്‍ എൻജിൻ സർക്കാർ ആണ് മരണത്തിന് ഉത്തരവാദിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ ആരോപിച്ചു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.