മെഡിക്കൽ കോളേജ് ആശുപത്രിയിലെ വൻ തീപിടുത്തം; യുപിയിൽ 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം, 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം

ഉത്തർപ്രദേശിലെ ത്സാൻസിയിൽ മഹാറാണി ലക്ഷ്മി ബായ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തിൽ ഉണ്ടായ തീപിടിത്തത്തിൽ 10 നവജാത ശിശുക്കൾ മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

തീ ആളിപ്പടര്‍ന്ന് എന്‍ഐസിയുവില്‍ പുക നിറഞ്ഞതോടെ ജനലുകള്‍ തകര്‍ത്താണ് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആരോഗ്യ വകുപ്പും പ്രത്യേകം അന്വേഷണം നടത്തും. ഇന്നലെ രാത്രി പത്തരയ്ക്കായിരുന്നു അപകടം ഉണ്ടായത്.

സംഭവ സമയം തീവ്ര പരിചരണ വിഭാഗത്തിൽ അൻപതോളം കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. സംഭവം അങ്ങേയറ്റം ദുഃഖകരവും ഹൃദയഭേദകവുമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എക്സിൽ കുറിച്ചു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ജില്ലാ ഭരണകൂടത്തിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും യോഗി വ്യക്തമാക്കി.

Latest Stories

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ

രണ്ടു സെഞ്ച്വറികള്‍ക്ക് ശേഷം വന്ന രണ്ടു മോശം സ്‌കോറുകളില്‍ നിങ്ങള്‍ വഞ്ചിതരായെങ്കില്‍ അത് നിങ്ങളുടെ മാത്രം തെറ്റാണ്

ചെങ്കൊടിയും ഡീസലുമായി കോര്‍പ്പറേഷന്‍റെ കവാട ഗോപുരത്തിന് മുകളില്‍; ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികള്‍

കേരളത്തില്‍ ഇന്നും നാളെയും ഇടിയോട് കൂടിയ മഴ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്