മോദിയെ വീട്ടിലെ ഗണേശ പൂജക്ക് വിളിച്ചതില്‍ തെറ്റില്ല; ഇത്തരം കൂടിക്കാഴ്ചകളില്‍ ജുഡീഷ്യല്‍ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാറില്ല; വിവാദങ്ങളില്‍ പൊട്ടിത്തെറിച്ച് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്റെ വീട്ടിലെ ഗണേശ പൂജക്ക് വിളിച്ചതില്‍ ഒരു തെറ്റുമില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ഇക്കാര്യം വിവാദമാക്കിയതിനെതിരെ അദേഹം രൂക്ഷവിമര്‍ശനമുയര്‍ത്തുകയും ചെയ്തു. ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ചീഫ് ജസ്റ്റിസ് മനസുതുറന്നത്. തന്റെ വീട്ടിലെ പൂജ തെറ്റില്ലെന്നും അക്കാര്യം വിവാദമാക്കിയത് അനാവശ്യവും യുക്തിരഹിതവുമാണ്.

സുപ്രീംകോടതിയില്‍നിന്ന് വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പൂജ അടക്കമുള്ള ഇത്തരം കൂടിക്കാഴ്ചകളില്‍ ജുഡീഷ്യല്‍ വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെടാറില്ലെന്ന കാര്യം അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരും യോഗം നടത്തുന്നത് പതിവാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. എന്തിനാണ് ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തുന്നത് എന്നാണ് ആളുകള്‍ ചിന്തിക്കുന്നത്.

രാഷ്ട്രീയക്കാര്‍ക്ക് ജുഡീഷ്യറിയോട് വലിയ ബഹുമാനമുണ്ട് എന്നുള്ളതാണ് നമ്മുടെ രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥിതിയുടെ പക്വത. അത് എല്ലാവര്‍ക്കുമറിയാം. ജുഡീഷ്യറിയുടെ ബജറ്റ് സംസ്ഥാനത്ത് നിന്നുള്ളതാണ്. ആ ബജറ്റ് ജഡ്ജിമാര്‍ക്കുള്ളതല്ല. പുതിയ കോടതി സമുച്ചയങ്ങള്‍, ജഡ്ജിമാര്‍ക്ക് പുതിയ വസതികള്‍ എന്നിവയെല്ലാം നമുക്ക് ആവശ്യമാണ്. അതിനായി ന്യായാധിപന്മാരും മുഖ്യമന്ത്രിമാരും തമ്മില്‍ കൂടിക്കാഴ്ചകളും ചര്‍ച്ചകളും യോഗങ്ങളും നടത്തേണ്ടത് അത്യാവശ്യമാണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

എന്നാല്‍, മോദിയെ പൂജക്ക് വിളിച്ച ചീഫ് ജസ്റ്റിസിന്റെ നടപടി തെറ്റാണെന്ന് പ്രതിപക്ഷം വ്യക്തമാക്കി. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും സുപ്രീംകോടതി, ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെയും ജഡ്ജിമാരുടെയും വസതികള്‍ മക്കളുടെ വിവാഹത്തിനും മറ്റു ആഘോഷങ്ങള്‍ക്കും സന്ദര്‍ശിക്കാറുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍, ഇത്തരം ചര്‍ച്ചകളില്‍നിന്ന് കോടതി വിഷയങ്ങളെ ഒഴിച്ചുനിര്‍ത്താനുള്ള പക്വത ഭരണാധികാരികള്‍ക്കും ഭരണഘടനാ കോടതികളിലെ ജഡ്ജിമാര്‍ക്കുമുണ്ട്. ഭരണാധികാരികളുമായി കോടതിവിഷയങ്ങള്‍ ചര്‍ച്ച ചെയ്യരുതെന്നാണ് പ്രോട്ടോകോള്‍. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം അങ്ങേയറ്റം സുരക്ഷിതമാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Latest Stories

മഹാരാഷ്ട്ര നിയമസഭയിലെ 'കനല്‍ത്തരി' കെടാതെ കാത്ത് സിപിഎം; ദഹാനുവിലെ സിറ്റിങ്ങ് സീറ്റ് നിലനിര്‍ത്തി; വിനോദ് ബിവ നികോലെ പരാജയപ്പെടുത്തിയത് ബിജെപിയെ

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല