ഉത്തർപ്രദേശിൽ ബി.ജെ.പി സർക്കാർ ചെയ്യുന്നത് അന്യായവും നിയമവിരുദ്ധവും, ലക്ഷ്യമിടുന്നത് ഒരു സമുദായത്തെ; മായാവതി

ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാർ ഒരു പ്രത്യേക സമുദായത്തെയാണ് ലക്ഷ്യമിടുന്നതെന്ന് ബി.എസ്.പി നേതാവ് മായാവതി. ബുൾഡോസർ ഉപയോഗിച്ച് വീടുകള്‍ നശിപ്പിക്കുന്നത് അന്യായവും നിയമവിരുദ്ധവുമാണെന്നും, ഈ വിഷയം കോടതികൾ ശ്രദ്ധിക്കണമെന്നും മായാവതി അഭ്യര്‍ഥിച്ചു.

ഭയത്തിന്‍റെയും ഭീകരതയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനും പ്രതിഷേധങ്ങളെ തകർക്കുന്നതിനും ബുൾഡോസറുകള്‍ ഉപയോഗിക്കുകയാണന്നും. വീടുകൾ തകർക്കുന്നതിലൂടെ മുഴുവൻ കുടുംബത്തെയുമാണ് അവർ ലക്ഷ്യം വെയ്ക്കുന്നത്. തെറ്റായ ഈ നടപടി കോടതി തിരിച്ചറിയണം.

നിയമത്തെ നോക്കുകുത്തിയാക്കി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് നിരപരാധികളുടെ കുടുംബങ്ങളെ തകര്‍ക്കുകയാണന്നും മായാവതി പറഞ്ഞു. പ്രവാചകനിന്ദ നടത്തിയ നുപൂർ ശർമയെയും നവീൻ ജിൻഡാലിനെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

പ്രയാഗ്‌രാജിലെ മുഹമ്മദ് ജാവേദിന്‍റെ വീട് ഭരണകൂടം തകർത്തതിന് തൊട്ടുപിന്നാലെയാണ് മായാവതിയുടെ പ്രതികരണം.  രണ്ട് പ്രതികളെയും ജയിലിലേക്ക് അയക്കാത്തത് കടുത്ത പ്രീണനവും ദൗർഭാഗ്യകരവുമാണെന്നും ഇരുവരെയും ഉടനെ അറസ്റ്റ് ചെയ്യേണ്ടത് അനിവാര്യതയാണെന്നും മായാവതി പ്രതികരിച്ചു.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ