ബാലറ്റ് പേപ്പറുപയോഗിച്ചാല്‍ ബിജെപി നിലം തൊടില്ലെന്ന് മായവതി; വോട്ടിങ് മെഷീന്‍ 'കളി'യാണെന്ന് അഖിലേഷ് യാദവ്

യുപിയിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തെ വെല്ലുവിളിച്ച് ബിഎസ്പി നേതാവ് മായാവതി. ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് നേടിയ വിജയത്തെ കളിയാക്കിയാണ് യുപി മുന്‍ മുഖ്യമന്ത്രി കൂടിയായ മായാവതി രംഗത്തെത്തിയത്. 2019ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുപയോഗിച്ചാല്‍ ബിജെപിയെ നിലം തൊടിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

ജനാധിപത്യത്തില്‍ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ വോട്ടിങ് മെഷീനിലൂടെയുള്ള തെരഞ്ഞെടുപ്പ് ഒഴിവാക്കി ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ബിജെപി തയാറാകണം. ബിജെപ്പിക്കൊപ്പമാണ് ജനങ്ങളെന്ന് വിശ്വസിക്കുന്നതെങ്കില്‍ ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്തണം. ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി അധികാരത്തിലെത്തില്ലെന്ന് താന്‍ ഉറപ്പു പറയുന്നുവെന്നും മായാവതി വ്യക്തമാക്കി.

യുപിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചുള്ള തെരഞ്ഞെടുപ്പ് വേണമെന്നായിരുന്നു മായാവതി ആവശ്യപ്പെട്ടിരുന്നത്.

അതേസമയം, യുപി പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച സ്ഥലങ്ങളില്‍ 15 ശതമാനം സീറ്റുകള്‍ മാത്രമാണ് ബിജെപിക്കു നേടാനായാത്. വോട്ടിങ് മെഷീന്‍ ഉപയോഗിച്ച സ്ഥലങ്ങളിലാകട്ടെ ബിജെപിയുടെ ജയം 46 ശതമാനമായി ഉയര്‍ന്നുവെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ട്വിറ്ററിലൂടെ ആരോപിച്ചു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ