ബി എസ് പി നേതാവും പാര്‍ലമെന്റംഗവുമായ ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേരുമെന്ന് സൂചന. ബി ജെ പി എം പി രമേഷ് ബിദൂരി ലോക്സഭയില്‍ തന്നെ ഭീകരവാദിയെന്നും രാജ്യദ്രോഹിയെന്നും വിളിച്ച് ആക്ഷേപിച്ചപ്പോള്‍ മായാവതി തിരഞ്ഞു നോക്കുകയോ വാക്കുകള്‍ കൊണ്ടുപോലും സമാധാനിപ്പിക്കാന്‍ എത്തുകയോ ചെയ്തില്ലന്ന് ഡാനിഷ് അലി പറയുന്നു. ചന്ദ്രയാന്‍ 3 ന്റെ വിജയത്തെത്തുടര്‍ന്നുളള ചര്‍ച്ചക്കിടയിലാണ് രമേശ് ബിദൂരിയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
എന്നാല്‍ തനിക്ക് പിന്തുണയും ഐക്യദാര്‍ഡ്യവും ആശ്വാസവുമായി എത്തിയത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസുമാണ്. ബി ജെ പിയുടെ വിഭജന അജണ്ടക്കെതിരെ അതിശക്തമായ വിമര്‍ശനവുമായി മുന്നോട്ട് വരുന്നത് കോണ്‍ഗ്രസമാത്രമാണെന്നും യു പി പി സി സി അധ്യക്ഷന്‍ അജയ് റായിയെയും മറ്റു നേതാക്കളെയും കണ്ട ശേഷം ഡാനിഷ് അലി പ്രതികരിച്ചു.
Read more
2024 ലെ തിരഞ്ഞെടുപ്പില്‍ യു പിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഡാനിഷ് അലി മല്‍സരിക്കുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ദേശീയ നേതൃത്വുമായി കൂടുതല്‍ ചര്‍ച്ചകള്‍ ഡാനിഷ് അലി നടത്തുമെന്നാണ് അറിയുന്നത്.